എൽ.സാം സാറിന്റെ സഹോദരൻ എൽ.ഡേവി (84) കർത്തൃസന്നിധിയിൽ
തിരുവനന്തപുരം : കൊണ്ണിയൂർ അസംബ്ലീസ് ഓഫ് ഗോഡ് ഹെബ്രോൻ സഭാംഗം പൂവച്ചൽ കുഴിത്തകിടിയിൽ ബഥേലിൽ എൽ.ഡേവി (84) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. റിട്ട. ഗവ. ഹൈസ് കൂൾ ഹെഡ്മാസ്റ്റർ ആയിരുന്നു.
സംസ്കാര ശുശ്രുഷകൾ ആഗസ്റ്റ് 24 ഞായറാഴ്ച രാവിലെ 10 ന് കൊണ്ണിയൂരുള്ള സ്വവസതിയിൽ നടക്കും. പ്രധാന ശുശ്രൂഷകൾ ഉച്ചയ്ക്ക് 2 ന് ആരംഭിച്ച് 4 ന് കൊണ്ണിയൂരിലെ കുടുംബ സെമിത്തേരിയിൽ സംസ്കരിക്കും.
തിരുവനന്തപുരം ജില്ലയിലെ ഗുഡ്ന്യൂസ് പ്രവർത്തനങ്ങളിൽ സജീവ അംഗവും ജില്ലയിലെ ആദ്യകാല ഗുഡ്ന്യൂസ് ന്യൂസ് പ്രതിനിധികളിൽ ഒരാളുമായിരുന്നു. ജില്ലയിലെ ഗുഡ്ന്യൂസിന്റെ എഡിറ്റോറിയൽ ബോർഡംഗമായിരുന്ന പരേതനായ എൽ. സാമിന്റെ ഇളയ സഹോദരനാണ് ഡേവി സാർ.
ഭാര്യ: പരേതയായ തിർസാൾ.
മകൻ: ഡി.ബിജോയ് (വില്ലേജ് ഓഫിസർ). മരുമകൾ: അജിത ബിജോയ്.
മറ്റു സഹോദരങ്ങൾ: പരേതയായ എൽ. മേരി, എൽ.ജെയിംസ്, എൽ ജസ്റ്റസ് (ഒറ്റപ്പാലം), ജനറ്റ്.

