ഐപിസി ഹിമാചൽ സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോ.23 മുതൽ

ഐപിസി ഹിമാചൽ സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോ.23 മുതൽ

പത്താൻകോട്ട് : ഐപിസി ഹിമാചൽ സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോബർ 23 ,24 (വ്യാഴം ,വെള്ളി) ദിവസങ്ങളിൽ പത്താൻകോട്ട് ഐപിസി ഹിമാചൽ സ്റ്റേറ്റ് ഹെഡ്ക്വാർട്ടേഴ്‌സിൽ നടക്കും. 

ഐപിസി ഹിമാചൽ സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ .ഡോ. ടൈറ്റസ് ഈപ്പൻ, മുൻ ഐപിസി ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോൺ, ഏരിയാ മിനിസ്റ്റർ പാസ്റ്റർ ബെന്നി തോമസ് എന്നിവർ പ്രസംഗിക്കും .

വ്യാഴം രാവിലെ 10ന് ആരംഭിക്കുന്ന സമ്മേളനം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് സമാപിക്കും. 

പഞ്ചാബിലെയും ഹിമാചൽ കാങ്കര ജില്ലയിലെയും ശുശ്രൂഷകർ സമ്മേളനത്തിൽ പങ്കെടുക്കും.

ഹിമാചൽ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ടൈറ്റസ് ഈപ്പൻ, വൈസ് പ്രസിഡൻ്റ് പാസ്റ്റർ എം.എം.ജോൺ, സെക്രട്ടറി പാസ്റ്റർ റോജൻ കെ ജേക്കബ്, ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ അജയ്കുമാർ, ട്രെഷറർ ബ്രദർ. അശ്വനി ഗിൽ, പാസ്റ്റർ അലക്സ് ജോൺ ( മാനേജർ) എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും.