ഐപിസി നോർത്ത് അമേരിക്കൻ ഈസ്റ്റേൺ റീജിയൻ: വുമൺസ് ഫെലോഷിപ്പ് പ്രവർത്തന ഉദ്ഘാടനം

ഐപിസി നോർത്ത് അമേരിക്കൻ ഈസ്റ്റേൺ റീജിയൻ: വുമൺസ് ഫെലോഷിപ്പ് പ്രവർത്തന ഉദ്ഘാടനം

ന്യൂയോർക്ക്: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ നോർത്ത് അമേരിക്കൻ ഈസ്റ്റേൺ റീജിയൻ സോദരിസമാജം പ്രവർത്തന ഉദ്ഘാടനം മാർച്ച് 16 ശനിയാഴ്ച ന്യൂയോർക്ക് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി ചർച്ചിൽ നടന്നു.  സിസ്റ്റർമാരായ അക്സ പീറ്റേഴ്സൺ, സിസ്റ്റർ എലിസബത്ത് പ്രെയ്‌സൺ എന്നിവർ  മുഖ്യ സന്ദേശം നൽകി.

വിമൻസ് ഫെല്ലോഷിപ്പ് പ്രസിഡൻ്റ് ഡോ. ഷൈനി സാം 2024-ലെ പ്രവർത്ത പദ്ധതികൾ  വിശദീകരിച്ചു. ഐപിസി ഈസ്റ്റേൺ റീജിയൻ വനിതാ കൂട്ടായ്മയിലെ മുൻകാല ഭാരവാഹികളെ അനുമോദിച്ചു. അവരുടെ കഠിനാധ്വാനത്തിനും സഹോദരിമാരുടെ കൂട്ടായ്മയോടുള്ള അർപ്പണബോധത്തിനും സർട്ടിഫിക്കറ്റുകൾ നൽകുകി. വിവിധ സഭകളിൽ നിന്നുള്ള ശുശ്രൂഷകന്മാരും വനിതാ പ്രതിനിധികളും സമ്മേളനത്തിൽ സംബന്ധിച്ചു.

വാർത്ത: നിബു വെള്ളവന്താനം