ക്രൈസ്റ്റ് വർഷിപ്പ് സെൻ്റർ ചെൽറ്റൻഹാം വാർഷിക കൺവെൻഷൻ ജൂലൈ 26 മുതൽ 28 വരെ 

ക്രൈസ്റ്റ് വർഷിപ്പ് സെൻ്റർ ചെൽറ്റൻഹാം വാർഷിക കൺവെൻഷൻ ജൂലൈ 26 മുതൽ 28 വരെ 

ഗ്ലൂസസ്റ്റർ: ഗ്ലോബൽ ക്രൈസ്റ്റ് മിഷൻ ചെൽറ്റൻഹാം ക്രൈസ്റ്റ് വർഷിപ്പ് സെൻറർ വാർഷിക കൺവെൻഷൻ ജൂലൈ 26, 27, 28 തീയതികളിൽ നടക്കും. പാസ്റ്റർ ബാബു ചെറിയാൻ (പിറവം) ദൈവവചനശുശ്രൂഷയും ബ്രദർ ജെറി ടൈറ്റസ് മാത്യുവിൻ്റെ നേതൃത്വത്തിൽ ക്രൈസ്റ്റ് സിങ്ങേഴ്സ് ഗാനശുശ്രൂഷയും നിർവ്വഹിക്കും. 26, 27 തീയതികളിൽ വൈകുന്നേരത്തെ മീറ്റിങ്ങുകൾ 6 മുതൽ 9 വരെയും (ഇന്ത്യൻ സമയം ഉച്ചയ്ക്ക് ശേഷം 1.30 മുതൽ) 28 ഞായറാഴ്ച രാവിലെ 10 മുതൽ 1 വരെ വിശുദ്ധ ആരാധനയും ചെൽറ്റൻഹാമിലെ പ്രെസ്റ്റ്ബറി Wl ഹാളിൽ (GL52 5LN)  നടക്കും.

പാസ്റ്റർ ബിനോയ് തോമസ് നിലമ്പൂർ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.