കോട്ടയം കറുകുന്നിൽ ലക്ഷ്മി (76) വയനാട്ടിലെ കാട്ടിക്കുളത്ത് നിര്യാതയായി

വയനാട്: കോട്ടയം കറുകുന്നിൽ ലക്ഷ്മി (76) വയനാട്ടിലെ കാട്ടിക്കുളത്ത് നിര്യാതയായി. കാട്ടിക്കുളം ശാരോൻ ഫെലോഷിപ്പ് സഭാ ശുശ്രൂഷ ചെയ്യുന്ന മകളുടെ ഭർത്താവ് പാസ്റ്റർ തിമോത്തി ദത്തനും മകൾ സിന്ധുവിനുമൊപ്പം താമസിച്ച് വരവേയായിരുന്നു അന്ത്യം സംഭവിച്ചത്.
സംസ്കാരം കാട്ടിക്കുളം ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 4ന് ഉച്ചക്ക് ഒരു മണിക്ക് സഭാ സെമിത്തേരിയിൽ നടക്കും. ഭർത്താവ്: കറുകുന്നിൽ അപ്പു.
മറ്റു മക്കൾ: സജീവ്.
മറ്റു മരുമക്കൾ: ബിനി.
Advertisement