ഐപിസി പാലക്കാട് മേഖല: പുത്രികാ സംഘടനകളുടെ സംയുക്ത പ്രവർത്തന ഉദ്ഘാടനം നാളെ ഒക്ടോ. 17ന്


ഐപിസി പാലക്കാട് മേഖല: പുത്രികാ സംഘടനകളുടെ സംയുക്ത പ്രവർത്തന ഉദ്ഘാടനം നാളെ ഒക്ടോ. 17ന്

പാലക്കാട്: ഐപിസി പാലക്കാട് മേഖലയുടെ 2026-2029 പ്രവർത്തന വർഷത്തേക്കുള്ള പുത്രികാ സംഘടനകളുടെ സംയുക്ത പ്രവർത്തന ഉദ്ഘാടനം ഒക്ടോബർ 17 ശനിയാഴ്ച നടക്കും. പാലക്കാട് റോബിൻസൺ റോഡിലുള്ള സായൂജ്യം ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കും. "NEA ARCHE 2026" എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.

പാലക്കാട് നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.വി. മത്തായി ഉദ്ഘാടനം നിർവ്വഹിക്കും. മീനാക്ഷിപുരം സെന്റർ മിനിസ്റ്റർ പാസ്റ്റർ ഫിജി ഫിലിപ്പ് യോഗത്തിൽ അധ്യക്ഷത വഹിക്കും. വടക്കഞ്ചേരി സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോസ് വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തും. പട്ടാമ്പി സെന്റർ മിനിസ്റ്റർ പാസ്റ്റർ ചാക്കോ ദേവസ്യാ അനുഗ്രഹ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.

പാസ്റ്റർ കെ.യു. ജോയ് (പാലക്കാട് സൗത്ത് സെന്റർ മിനിസ്റ്റർ), പാസ്റ്റർ എം.കെ. ജോയ് (ഒലവക്കോട് സെന്റർ മിനിസ്റ്റർ), സാജൻ സി. ജേക്കബ് (ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ കേരള സ്റ്റേറ്റ് ഡയറക്ടർ), സന്ദീപ് വിളമ്പുകണ്ടം (വൈസ് പ്രസിഡന്റ്, പി.വൈ.പി.എ. കേരള സ്റ്റേറ്റ്), ഡെയ്സി എസ്. എബ്രഹാം (ഐപിസി കേരള സ്റ്റേറ്റ് സോദരി സമാജം ജോയിന്റ് സെക്രട്ടറി) എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

പി.വൈ.പി.എ ഭാരവാഹികളായി സുവി. എബിമോൻ ഒലവക്കോട് (പ്രസിഡന്റ്), സുവി.സതീഷ് കെ.ടി, സുവി.അജിത് കെ (വൈസ് പ്രസിഡന്റുമാർ), സുവി. തോമസ് ജോർജ് പാലക്കാട് നോർത്ത് (സെക്രട്ടറി), സുവി.സാജൻ, സാം ഫിലിപ്പ് തോമസ് (ജോയിന്റ് സെക്രട്ടറിമാർ), എഡ്വിൻ പോൾസൺ പാലക്കാട് നോർത്ത് (ട്രഷറർ) , ബ്രദർ ഐസക് ജെയിംസ് (മീഡിയ കൺവീനർ), ബ്രദർ ജോഷ്വ ബിനു ജോൺ (പബ്ലിസിറ്റി കൺവീനർ), സുവി. ജോസ് തങ്കച്ചൻ, സുവി. ജിജോ കെ. ചെറിയാൻ, സുവി. ജോസഫ് ജോൺ (സുനിൽ), ഹാഡ്സൺ കെ. സിജു, ബ്രദർ സുജയ്, ബ്രദർ ജസ്റ്റസ് (കമ്മിറ്റി അംഗങ്ങൾ) പ്രവർത്തിക്കുന്നു.

സൺഡേ സ്കൂൾ അസോസിയേഷൻ ഭാരവാഹികളായി പ്രസിഡന്റ് ഡേവിഡ് വി.ജി, വൈസ് പ്രസിഡന്റ് പാസ്റ്റർ ഷാജി പി. പി, സെക്രട്ടറി പാസ്റ്റർ ഫിലിപ്പ് തോമസ്, ജോയിന്റ് സെക്രട്ടറി സബിത എ. കെ, ട്രെഷറായി പാസ്റ്റർ സാബു വി. തോമസ് എന്നിവരെ തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങളായി പാസ്റ്റർ റെജി ജോസഫ്, പാസ്റ്റർ ബിജു പി. എ, പാസ്റ്റർ കെ.കെ. കുര്യാക്കോസ്, പാസ്റ്റർ ഇ. വി. ജോർജ്ജ്, ബിനി ആന്റണി, ആർതി തോമസ്,  പാസ്റ്റർ മുരളീധരൻ എന്നിവർ പ്രവർത്തിക്കുന്നു.

സോണൽ സോദരി സമാജത്തിന്റെ ഭാരവാഹികളായി മിനി ജോർജ് (പ്രസിഡൻ്റ്), ഷീബ ഷിജു (വൈസ് പ്രസിഡന്റ്), റെനി ബിജു (സെക്രട്ടറി), ബിനി ആൻ്റണി (ജോയിന്റ് സെക്രട്ടറി) , റെനി ഷാജി (ട്രഷറർ), പ്രെയർ ബോർഡ് കൺവീനറായി ജെയ്‌നമ്മ ജോൺസൺ,  ഇവാഞ്ചലിസം ബോർഡ് കൺവീനറായി ബിജി മാത്യു, ചാരിറ്റി ബോർഡ് കൺവീനറായി ഷീജ കുര്യാക്കോസ് എന്നിവര് പ്രവർത്തിക്കുന്നു.

വിവരങ്ങൾക്ക്: പാസ്റ്റർ തോമസ് ജോർജ്: 8122465781, പാസ്റ്റർ ഫിലിപ്പ് തോമസ്: 9496132105, റെനി ബിജു: 8089103404

Advertisement