കേരള ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ യോനാഥൻ ഉമ്മന് ഇരട്ട മെഡൽ
തിരുവനന്തപുരം: എൽ.എൻ.സി.പി.ഇ. (LNCPE), തിരുവനന്തപുരത്ത് നടന്ന കേരള ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് 2026-ൽ കോട്ടയം സ്വദേശിയായ യോനാഥൻ ഉമ്മൻ മികച്ച നേട്ടം സ്വന്തമാക്കി.
U-14 ടൈം ട്രയൽ വിഭാഗത്തിൽ വെള്ളി മെഡലും U-14 ഇൻഡിവിജ്വൽ പർസ്യൂട്ട് വിഭാഗത്തിൽ വെങ്കല മെഡലും നേടി യോനാഥൻ മികവ് തെളിയിച്ചു.
കോട്ടയം പള്ളിക്കൂടം സ്കൂളിലെ വിദ്യാർത്ഥിയായ യോനാഥൻ, കോട്ടയം എ.ജി ടൗൺ ചർച്ചിലെ അംഗങ്ങളായ സിബി ഉമ്മന്റെയും ഹെമ ഉമ്മന്റേയും മകനാണ്.






