ഐപിസി വാളകം സെന്റര്‍ 97-ാമത് കണ്‍വന്‍ഷന്‍ ജനു. 6 മുതല്‍
വാർത്ത: മാത്യു കിങ്ങിണിമറ്റം
കോലഞ്ചേരി: ഐപിസി വാളകം സെന്റര്‍ 97-ാമത് കണ്‍വന്‍ഷന്‍ സുവിശേഷ മഹായോഗവും സംഗീതവിരുന്നും ജനുവരി 6 മുതല്‍ 11 വരെ വാളകത്തുള്ള സെന്റര്‍ ഹെബ്രോന്‍ ഗ്രൗണ്ടിൽ വൈകിട്ട് 6 മുതല്‍ 9 വരെ നടക്കും. ഐപിസി വാളകം സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ കെ.വി. പൗലോസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
പാസ്റ്റര്‍മാരായ ഫെയ്ത്ത് ബ്ലസണ്‍ പള്ളിപ്പാട്, എബി എബ്രഹാം പത്തനാപുരം, റ്റി.ഡി. ബാബു എറണാകുളം, ജയിംസ് ജോര്‍ജ് പത്തനാപുരം, സണ്ണി കുര്യന്‍ വാളകം, ഡോ. ജോണ്‍സണ്‍ ഡാനിയേല്‍ ചെറുവക്കല്‍ എന്നിവര്‍ വചനസന്ദേശം നല്‍കും. ജീസസ് ഫോര്‍ എവരിവണ്‍ മിനിസ്ട്രി JFEM മെലഡീസ് തിരുവല്ല സംഗീതശുശ്രൂഷ നിര്‍വ്വഹിക്കും.
വിമന്‍സ് ഫെലോഷിപ്പ് 9 വെള്ളി പകല്‍ 10 മണി മുതല്‍ 1 മണി വരെ വാളകം ഹെബ്രോന്‍ സഭാഹാളിൽ നടക്കും. സിസ്റ്റര്‍ ആന്‍സി പൗലോസ് വചനസന്ദേശം നല്‍കും.
ശുശ്രൂഷക സമ്മേളനം 10 ശനി പകല്‍ 10 മണി മുതല്‍ 12.30 വരെ വാളകം ഹെബ്രോന്‍ സഭാഹാളില്‍ നടക്കും.
സംയുക്താരാധന, കര്‍ത്തൃമേശ, സമാപന സമ്മേളനം 11 ഞായര്‍ രാവിലെ 9 മണി മുതല്‍ 1 മണി വരെ ഗ്രൗണ്ടില്‍ വച്ച് നടക്കും. വാഹന പാര്‍ക്കിംഗിനായി കണ്‍വന്‍ഷന്‍ ഗ്രൗണ്ടിന് സമീപം ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൺവൻഷൻ തത്സമയം ഗുഡ്ന്യൂസിൽ വീക്ഷിക്കാം.
ഒരുക്കങ്ങള്‍ക്ക് പാസ്റ്റര്‍മാരായ കെ.വി. പൗലോസ്, രാജന്‍ വി. മാത്യു, അനില്‍ കുര്യാക്കോസ്, ബ്രദര്‍ മാത്യു കിങ്ങിണിമറ്റം, ബ്രദര്‍ സി.പി. ജോണ്‍സണ്‍ എന്നിവര്‍ നേതൃത്വം നല്കുന്നു.
Advt.






































Advt.
























