എ.ജി ചർച്ചസ് ഇൻ കുവൈറ്റ്‌: "പവ്വർ ഫെസ്റ്റ് 2025" നവംബർ 19 മുതൽ 

എ.ജി ചർച്ചസ് ഇൻ കുവൈറ്റ്‌: "പവ്വർ ഫെസ്റ്റ് 2025" നവംബർ 19 മുതൽ 

കുവൈറ്റ്‌ സിറ്റി : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ കീഴിലും, കുവൈറ്റ്‌ റ്റൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷനോട്‌ (കെറ്റിഎംസിസി) ചേർന്ന് പ്രവർത്തിക്കുന്നതുമായ കുവൈറ്റിലുള്ള അഞ്ച് അസംബ്ലിസ് ഓഫ് ഗോഡ് സഭകളുടെ സംയുക്ത കൺവെൻഷൻ "പവ്വർ ഫെസ്റ്റ് 2025"  നടക്കും. പാസ്റ്റർ ജോ തോമസ് പ്രസംഗിക്കും. 

കൺവൻഷൻ നവംബർ 19 ബുധനാഴ്ച്ച ഹാൾ ഓഫ്‌ ഫെയ്ത്തിൽ  വൈകിട്ട് 7 മുതൽ 09:15 വരെയും 20 വ്യായാഴ്ച്ച കെറ്റിഎംസിസി ഹാളിൽ വൈകിട്ട് 7  മുതൽ 09:15 വരെയും നടക്കും.

സംയുക്ത സഭായോഗവും കർത്തൃമേശാ ശുശ്രൂഷയും സ്നേഹവിരുന്നും  21 വെള്ളിയാഴ്ച്ച നോർത്ത് റ്റെന്റിൽ രാവിലെ 09.30 മുതൽ 12:30 വരെ നടക്കും.

പുത്രിക സംഘടനകളുടെ യോഗം 22 ശനിയാഴ്ച്ച നോർത്ത് റ്റെന്റിൽ രാവിലെ 09:30 മുതൽ 12:30 വരെ നടക്കും.

അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചസ് ഇൻ കുവൈറ്റ്‌ സംയുക്ത ക്വയർ ഈ മീറ്റിംഗുകളിലെ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

പാസ്റ്റർ ഷിബു മാത്യു ജനറൽ കൺവീനറായി 12 അംഗ ജനറൽ കമ്മിറ്റി കൺവൻഷന് നേതൃത്വം നൽകും. പാസ്റ്റർ ജോസ് ജോർജ്ജ്, പാസ്റ്റർ എം.എസ്. മാത്യു, പാസ്റ്റർ ഷാജു ജോൺ, പാസ്റ്റർ ബ്ലസൺ ജോയി വിവിധ ദിവസങ്ങളിൽ ശുശ്രൂഷകൾ നയിക്കും.

വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. വിവരങ്ങൾക്ക്: 97961883, 68867599 

Advt.