മെൽബൺ AUPC - വിക്ടോറിയ സ്റ്റേറ്റ് കോൺഫറൻസ് ഒക്ടോ. 31 മുതൽ

മെൽബൺ AUPC - വിക്ടോറിയ സ്റ്റേറ്റ് കോൺഫറൻസ് ഒക്ടോ. 31 മുതൽ

വാർത്ത: ടോണി ഫിലിപ്പ് ഓസ്ട്രേലിയ

മെൽബൺ: ഓസ്ട്രേലിയൻ യുനൈറ്റഡ് പെന്തെക്കോസ്തൽ ചർച്ചസിന്റെ (AUPC) മെൽബൺ - വിക്ടോറിയ സ്റ്റേറ്റ് കോൺഫറൻസ് ഒക്ടോ. 31, നവം.1 നും വൈകിട്ട് 6 മുതൽ മെൽബൺ എബനേസർ ക്രിസ്ത്യൻ അസംബ്ലി സഭയിൽ നടക്കും. നവം.1 ന്  വൈകിട്ട് 3  മുതൽ യൂത്ത് കോൺഫറൻസും നടക്കും. ഇവാ.റോയ് മാർക്കര മുഖ്യ സന്ദേശം നൽകും.

40-ൽ കൂടുതൽ രാജ്യങ്ങളിൽ മിഷണറിയായി പ്രവർത്തിച്ച അനുഭവസമ്പത്തുളള ഇവാ.റോയ് മർക്കരയുടെ സന്ദേശം പ്രേക്ഷകർക്ക് വലിയ ആത്മീയ ഉണർവിനു കാരണമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.