ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ഗോൾഡൻ ജൂബിലി ജനറൽ കൺവൻഷൻ
തിരുവല്ല: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ഗോൾഡൻ ജൂബിലി ജനറൽ കൺവൻഷൻ ജനുവരി 5 മുതൽ 11 വരെ ചിങ്ങവനം ബെഥേസ്‌ദാ നഗറിൽ നടക്കും. ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ആർ. എബ്രഹാം ഉത്ഘാടനം ചെയ്യും. പാസ്റ്റർ ഡി. മോഹൻ (ചെന്നൈ), പാസ്റ്റർ രാജേഷ് മാത്യു (എറണാകുളം), ഡോ. ജോൺ ജോസഫ് (തിരുവനന്തപുരം) തുടങ്ങിയവർ പ്രസംഗിക്കും. കൂടാതെ മറ്റ് അനുഗ്രഹീത ദൈവദാസീദാസന്മാരും ശുശ്രൂഷിക്കും.
പാസ്റ്റേഴ്‌സ് മീറ്റിംഗ്, വൈ പി സി എ- സ ണ്ടേസ്‌കൂൾ മീറ്റിംഗ്, ലേഡീസ് മീറ്റിംഗ്, NICOG ഗ്ലോബൽ മീറ്റിംഗ്, മിഷൻ മീറ്റിംഗ് തുടങ്ങിയവ നടക്കും. മറ്റ് സ്റ്റേറ്റുകളിൽ നിന്നുള്ള നൂറുകണക്കിന് ദൈവദാസന്മാർ മീറ്റിംഗിൽ പങ്കെടുക്കും. സംഗീ താരാധനയ്ക്ക് ലോർഡ്‌സൺ ആൻ്റണി, പ്രിൻസ് മുള്ള, ജോയൽ പടവത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ “ക്രൈസ്റ്റ് ഫോർ ഇന്ത്യാ സിംഗേഴ്സ‌് നേതൃത്വം നൽകും.
ഗോൾഡൻ ജൂബിലിയോടുള്ള ബന്ധത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മിഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ മുറ്റത്തു കൺവൻഷൻ നടന്നു വരുന്നു (ഇതുവരെ 57 മീറ്റിംഗ് നടന്നു). പ്രെയർ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വ ത്തിൽ 50 ആഴ്‌ച പ്രാർത്ഥനയും നടന്നു വരുന്നു. ഗോൾഡൻ ജൂബിലിയോടുള്ള ബന്ധത്തിൽ ജീവ കാരുണ്യപ്രവർത്തനങ്ങളും നടത്തുവാൻ സഭ തീരുമാനിച്ചിട്ടുണ്ട്.
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് വിളിച്ച പത്രസമ്മേളനത്തിലാണ് ജൂബിലി ജനറൽ കൺവൻഷൻ പങ്കുവെച്ചത്. വാർത്ത സമ്മേളനത്തിൽ ജനറൽ പ്രസിഡണ്ട് പാസ്റ്റർ ആർ. ഏബ്രഹാം, ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി, സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ ടി.എം. കുരുവിള, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബോവൻ തോമസ്, മീഡിയ ചെയർമാൻ പാസ്റ്റർ ലിജോ ജോസഫ് എന്നിവർ സംസാരിച്ചു. മീഡിയ കമ്മിറ്റി മെമ്പർ പാസ്റ്റർ സജി എം തോമസ്, ഓഫീസ് മാനേജർ റോജർ അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.

