കാബോദ് മിനിസ്ട്രി ഉണർവ് യോഗം നവം. 11ന്
ബെംഗളൂരു: കാബോദ് മിനിസ്ട്രിസ് ബാംഗ്ലൂർ ആഭിമുഖ്യത്തിൽ നവംബർ 11 ന് കൊത്തന്നൂർ ബൈരതി എമറാൾഡ് ഗ്രാൻഡിൽ വെച്ച് ഉണർവ് യോഗം (ടിക്ക്‌വ) 2026 നടക്കും. രാവിലെ 10 മുതൽ 1 വരെയും വൈകിട്ട് 6 മുതൽ 8:30 വരെയും നടക്കുന്ന യോഗത്തിൽ യോഗത്തിൽ പാസ്റ്റർമാരായ വിനോദ് കുമാർ കോട്ടയം, രാജേഷ് കൊട്ടാരക്കര , പത്മാകര ദാസ് എന്നിവർ പ്രസംഗിക്കും.
സഹോദരന്മാരായ കെവിൻ പീറ്റർ, ജോയൽ പ്രസാദ്, തിമോത്തി എന്നിവർ ആരാധന നയിക്കും. ഡിനേഷ് കുമാർ യോഗത്തിന് നേതൃത്വം നൽകും.



