ജിഷ മാത്യുവിന് ക്രിസ്ത്യൻ സ്റ്റഡീസിൽ പി.എച്ച്.ഡി
ബെംഗളൂരു: സൗത്ത് ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ക്രിസ്ത്യൻ സ്റ്റഡീസ് (SAIACS), ബെംഗളൂരുവിലെ അധ്യാപികയായ ജിഷ മാത്യുവിന് ക്രിസ്ത്യൻ സ്റ്റഡീസിൽ ഡോക്ടറേറ്റ് ലഭിച്ചു. അലഹാബാദിലെ സാം ഹിഗ്ഗിൻബോട്ടം യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ, ടെക്നോളജി ആൻഡ് സയൻസസ് (SHUATS)ൽ നിന്നാണ് പി.എച്ച്.ഡി. ലഭിച്ചത്.
“Constructing Christology from Christ Experience: A Qualitative Study among the Followers of Jesus from Islam” എന്ന വിഷയത്തിലായിരുന്നു ഡോ. ജിഷ മാത്യുവിന്റെ ഡോക്ടറൽ ഗവേഷണം. ഇസ്ലാമിക പശ്ചാത്തലത്തിൽ നിന്നുള്ള യേശുവിന്റെ അനുയായികളുടെ ക്രിസ്തു അനുഭവങ്ങളെ അടിസ്ഥാനമാക്കി ക്രിസ്തുവിനെക്കുറിച്ചുള്ള അവരുടെ ധാരണകളും ക്രിസ്തുശാസ്ത്ര രൂപീകരണവും ഗുണാത്മക ഗവേഷണ രീതിയിലൂടെ പഠിക്കുന്നതാണ് ഗവേഷണത്തിന്റെ പ്രധാന ലക്ഷ്യം.
നിലവിൽ ഡോ. ജിഷ മാത്യു ബെംഗളൂരുവിലെ SAIACS-ൽ ഫാക്കൽറ്റി അംഗമായി സേവനമനുഷ്ഠിക്കുന്നു.
സാം മാത്യുവാണ് ഭർത്താവ്. ജോസിയയും സോയും മക്കളാണ്.
Advertisement

































