അയർലണ്ടിലെ ന്യൂറോസിലും വിക്ലോയിലും ക്രിസ്തീയ സംഗീതനിശ

അയർലണ്ടിലെ ന്യൂറോസിലും വിക്ലോയിലും ക്രിസ്തീയ സംഗീതനിശ

അയർലണ്ട് : ചർച്ച് ഓഫ് ഗോഡ് ന്യൂറോസ് & വിക്ലോ ചർച്ചകളുടെ സംയുക്താഭിമുഖ്യത്തിൽ സംഗീതവിരുന്നും വചനപ്രഘോഷണവും നടക്കും. മാർച്ച് 1, ശനിയാഴ്ച വൈകിട്ട്  5.30ന് ന്യൂറോസിലും  (Terrerath Community  Center, St.Brigeds Terrence, New Ross Y34 A027) മാർച്ച് 2, ഞായറാഴ്ച വൈകിട്ട്  5. 30ന് (Rathnew Community Centre , Old Village, Co. Wicklow  A63 X583) വിക്ലോയിലും നടക്കും.

ഇമ്മാനുവൽ ഹെൻട്രി, സുമി സണ്ണി, ഡെൻസിൽ വിൽ‌സൺ എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ ജെയ്സ് പാണ്ടനാട് പ്രസംഗിക്കും. സീനിയർ പാസ്റ്റർ ജാക്സൺ പള്ളിപ്പാട്, റെന്നി വർഗീസ്, നിർമ്മൽ, ഷാരോൺ ജോയ് എന്നിവർ നേതൃത്വം നൽകും.

Advertisement