ദേശമംഗലത്ത് ക്രിസ്തുമസ് സംഗീത നിശ ഡിസം.25 ന്
വടക്കാഞ്ചേരി: അപ്പൊസ്തോലിക് ചർച്ച് ഓഫ് ഗോഡ് ഹൗസ് ഓഫ് പ്രെയറിൻ്റെ ആഭിമുഖ്യത്തിൽ 25 ന് വൈകീട്ട് 5 ന് ദേശമംഗലം സെൻ്ററിൽ ക്രിസ്തുമസ് സംഗീത നിശ ഒരുക്കും.
'സമാധാനം ദൈവത്തിലൂടെ' എന്ന ആപ്തവാക്യവുമായി നടത്തുന്ന സംഗീതനിശ എംഎൽഎ യു.ആർ പ്രദീപ് ഉദ്ഘാടനം ചെയ്യും. റിട്ട. ജഡ്ജി വിൻസൻ്റ് ചാർളി സുവിശേഷ പ്രഭാഷണം നടത്തും. പഞ്ചായത്ത് അംഗം പി.എസ് ലക്ഷമണൻ, ഇവാ.ഡെന്നി പുലിക്കോട്ടിൽ എന്നിവർ പങ്കെടുക്കും ഇവാ. ജെയ്സൻ ജോബ് നേതൃത്വം നൽകും.


