പിവൈപിഎ തിരുവനന്തപുരം മേഖലാ പ്രവർത്തനോത്ഘാടനം 

പിവൈപിഎ തിരുവനന്തപുരം മേഖലാ പ്രവർത്തനോത്ഘാടനം 

തിരുവനന്തപുരം: പിവൈപിഎ തിരുവനന്തപുരം മേഖലാ പ്രവർത്തനോത്ഘാടനം  തിരുവനന്തപുരം നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെൻ്ററിൽ നടന്നു. ഐ.പി.സി കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കെന്നനിൽക്കുന്നതിൽ അദ്ധ്യക്ഷത വഹിച്ചു. ഐപിസി കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി. തോമസ് ഉത്ഘാടനം നിർവ്വഹിച്ചു. പിവൈപിഎ മേഖലാ മ്യൂസിക് ടീമിനൊപ്പം ഇവാ.എബ്രഹാം ക്രിസ്റ്റഫർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

പുതിയ ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡന്റ്: രാജിത്ത് ആർ ആർ (പേരൂർക്കട സെൻ്റർ), വൈസ് പ്രസിഡൻ്റ്: പാസ്റ്റർ സാനു അലക്‌സ് (പാറശ്ശാല സെൻ്റർ), വൈസ് പ്രസിഡൻ്റ്: ഫിന്നി ആർ ഡാൻ (തിരുവനന്തപുരം നോർത്ത് സെൻ്റർ), സെക്രട്ടറി ജോൺസൺ സോളമൻ (തിരുവനന്തപുരം സൗത്ത് സെൻ്റർ), ജോയിൻ്റ് സെക്രട്ടറി ജെഫിൻ ആൽബർട്ട് (ആറമട സെൻ്റർ), ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ ജെൻസൺ സി തോമസ് (പേരൂർക്കട സെൻ്റർ), ട്രഷറാർ മാത്യു കെ. വർഗ്ഗീസ് (വെമ്പായം സെൻ്റർ), പബ്ളിസിറ്റി കൺവീനർ: ജോയൽ എബ്രഹാം (തിരുവനന്തപുരം വെസ്റ്റ് സെൻ്റർ) എന്നിവരാണ് ഭാരവാഹികൾ.

വാർത്ത: ഡേവിഡ് സാം ആറാമട