സാംകുട്ടി ജോസ് ( 38) കർത്തൃസന്നിധിയിൽ
കണ്ണൂർ: ഐപിസി കണ്ണൂർ സെൻ്റർ ശുശ്രൂഷകൻ പാസ്‌റ്റർ പി.ജെ. ജോസിൻ്റെ മകൻ സാംകുട്ടി പി. ജോസ് (38) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മൃതദേഹം ജൂലൈ 21 ന് സ്വദേശമായ കണ്ണൂർ കൊട്ടൂർവയലിൽ കൊണ്ടുവരും. തുടർന്ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം സംസ്കരിക്കും.
ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
ജോലിയോടനുബന്ധിച്ച് കുടുംബമായി തിരുവനന്തപുരത്തായിരുന്നു. ഭാര്യ ആൻസി. മാതാവ്: റെബേക്കാ ജോസ്
Advertisement


































































