മണ്ണാർക്കാട് പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ് പ്രവർത്തനോദ്ഘാടനം സെപ്. 15 ന്
മണ്ണാർക്കാട്: മണ്ണാർക്കാട് പാസ്റ്റേഴ്സ് പ്രയർ ഫെല്ലോഷിപ്പ് പ്രവർത്തനോദ്ഘാടനം സെപ്റ്റംബർ 15 ന് തിങ്കളാഴ്ച രാവിലെ 10 ന് ഐപിസി. വർഷിപ്പ് സെന്റർ വട്ടംമ്പലം സഭയിൽ നടക്കും. പ്രസിഡന്റ് പാസ്റ്റർ ഷാജി പി. തോമസ് അദ്ധ്യക്ഷത വഹിക്കും. ഐപിസി അട്ടപ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ എം. ജെ. മത്തായി ഉത്ഘാടനം നിർവഹിക്കും.
ഷാരോൺ സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ജോർജ് മാത്യു മുഖ്യ സന്ദേശം നല്കും. സെൻ്റർ ശുശ്രൂഷകൻമാരായ
പാസ്റ്റർമാരായ എം.ഇ.റെജിCoG), ഷിജു. കെ. പി, മണ്ണാർക്കാട് (C )കെ.ടി. തോമസ്, വൈസ് പ്രസിഡന്റ് പാസ്റ്റർ ടി. എൽ സന്തോഷ്, സെക്രട്ടറി പാസ്റ്റർ ബിബിൻ ജോസഫ്, ജോയിന്റ് സെക്രട്ടറി പാസ്റ്റർ അശോകൻ, ട്രഷറർ പാസ്റ്റർ സിജോ പുന്നച്ചോട്ടിൽ, പാസ്റ്റർ പി.എം.ജോഷി എന്നിവർ നേതൃത്വം നൽകും.

