കൊട്ടാരക്കര അലക്കുഴി എബനേസർ കോട്ടേജിൽ വി.ടി.ശാമുവേൽ (81) നിര്യാതനായി

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെൻ്റർ അലക്കുഴി വാർഡ് സഭാംഗം എബനേസർ കോട്ടേജിൽ വി.ടി.ശാമുവേൽ (81) നിര്യാതനായി.
സംസ്കാരം മാർച്ച് 9 ഞായർ ഉച്ചയ്ക്ക് 1.30 ന് അലക്കുഴി ടി പി എം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ.
തുമ്പമൺ ചെന്നീർക്കര വട്ടപ്പറമ്പിൽ കുടുംബാംഗമാണ്.
ഭാര്യ: റിട്ട. അധ്യാപിക ഏലിയാമ്മ ശാമുവേൽ അലക്കുഴി കുടുംബാംഗം.
മക്കൾ: ബിനു സാം ( ഷാർജ), ബ്ലസി എബി (യു.എസ്.).
മരുമക്കൾ: അനിത ബിനു (ഷാർജ), എബി കരിങ്ങാട്ടിൽ വർഗീസ് (യു.എസ്)