പിഎംജി കർണാടക സ്റ്റേറ്റ് കൺവെൻഷൻ ഏപ്രിൽ 15, 16 തിയതികളിൽ 

പിഎംജി കർണാടക സ്റ്റേറ്റ് കൺവെൻഷൻ ഏപ്രിൽ 15, 16 തിയതികളിൽ 

ബെംഗളൂരു: പെന്തെകോസ്ത് മാറാനാഥാ ഗോസ്പൽ ചർച്ച് (പി.എം.ജി) കർണാടക സ്റ്റേറ്റ് കൺവെൻഷൻ ഏപ്രിൽ മാസം 15,16  ബാംഗ്ലൂർ ഷെട്ടിഹള്ളി സി.എം.ടി സെമിനാരിയിൽ നടക്കും. കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കോശി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.   

പിഎംജി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ജി.ജെ. അലക്സാണ്ടർ, പാസ്റ്റർ എം. എ ജോൺ (യുഎസ് എ ) എന്നിവർ പ്രസംഗിക്കും.

ദിവസവും വൈകിട്ട് 6 മുതൽ സുവിശേഷയോഗവും ഗാനശുശ്രൂഷയും 16 ന് രാവിലെ 10.30 മുതൽ 1 വരെ പൊതുയോഗം ഉച്ചകഴിഞ്ഞ് 3.30 മുതൽ 4.30 വരെ സഹോദരി സമ്മേളനം എന്നിവ നടക്കും. ബ്ലെസ് സിംഗേഴ്സ് (കോഴിക്കോട്) ഗാനശുശ്രൂഷ നിർവഹിക്കും.

പാസ്റ്റർമാരായ ലിജു ഫിലിപ്പ്, റെജി ജോർജ്, എ.തോമസ് എന്നിവർ നേതൃത്വം നൽകും.