ക്രൈസ്തവ പീഡനങ്ങൾക്കെതിരെ ഐക്യ പ്രാർത്ഥന ജൂലൈ 31 നാളെ
തിരുവല്ല : ഉത്തരേന്ത്യയിൽ ക്രൈസ്തവ സമൂഹത്തിനെതിരെ വർദ്ധിച്ചുവരുന്ന ആസൂത്രിതമായ പീഡനങ്ങളുടെ സാഹചര്യത്തിൽ കേരള യുണൈറ്റഡ് പ്രയറിന്റെ നേതൃത്വത്തിൽ ജൂലൈ 31വ്യാഴം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ കുമ്പനാട് പുല്ലാട് ജംഗ്ഷനിൽ ഗുഡ്ന്യൂസ് ചർച്ച് ഹാളിൽ നടക്കും.
പാസ്റ്റർ പിജി മാത്യൂസ് മുഖ്യ സന്ദേശം നൽകും. പാസ്റ്റർമാരായ ജോബി വർഗീസ് തിരുവല്ല, ജോർജ് വർഗീസ് മുണ്ടക്കയം, ടി.ടി. ജേക്കബ് എറണാകുളം, അഡ്വ. ജോൺ മത്തായി തുടങ്ങിയവർ വിവിധ സെഷനുകൾക്കു നേതൃത്വം നൽകും. പാസ്റ്റർമാരായ ബെന്നി ജോസഫ്, ഷാജി കുര്യൻ ബെൻസി പുല്ലാട് തുടങ്ങിയവർ കോഡിനേറ്റർമാരായി പ്രവർത്തിക്കുന്നു. ഫോൺ :9447558020.


