പാസ്റ്റർ ജോമോൻ കെ വർഗീസ് ഐപിസി എബനേസർ ദുബായ് സീനിയർ ശുശ്രൂഷകനായി ചുമതലയേറ്റു

പാസ്റ്റർ ജോമോൻ കെ വർഗീസ് ഐപിസി എബനേസർ ദുബായ് സീനിയർ ശുശ്രൂഷകനായി ചുമതലയേറ്റു

ദുബായ് : യുഎഇ യിലെ പ്രധാന പെന്തക്കോസ്ത് സഭകളിലൊന്നായ എബനേസർ ഐപിസി ദുബായ് സീനിയർ ശുശ്രൂഷകനായി പാസ്റ്റർ ജോമോൻ കെ വർഗീസ് ഏപ്രിൽ 13 ന് ചുമതലയേറ്റു.

സഭാ വൈസ് പ്രസിഡൻറ് പാസ്റ്റർ തങ്കച്ചൻ വി ഡാനിയേൽ, സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, സഹ ശുശ്രൂഷകരായ പാസ്റ്റർ കെ വി തോമസ്, പാസ്റ്റർ അലക്സ് ഫിലിപ്പ് എന്നിവർ സ്വീകരണ യോഗത്തിന് നേതൃത്വം നൽകി.

SAIACS ബാംഗ്ലൂരിൽ നിന്നും വേദ ശാസ്ത്രത്തിൽ മാസ്റ്റർ ബിരുദം നേടിയ പാസ്റ്റർ ജോമോൻ രണ്ടു പതിറ്റാണ്ട് യുവജനങ്ങളുടെയിടയിൽ പ്രവർത്തിച്ചു. ഐ സി പി എഫ് മുൻ നാഷണൽ സ്റ്റാഫ് സെക്രട്ടറിയാണ്. ഐപിസി സഭാശുശ്രൂഷകനായി ചെന്നൈയിലും കേരളത്തിലും പ്രവർത്തിച്ച പാസ്റ്റർ ജോമോൻ കെ വർഗീസ് കോട്ടയം സ്വദേശിയാണ്. 

ഭാര്യ: സൂസൻ ജോ

മക്കൾ: ജെമീമ, ജോയന്ന, ജയ്ഡൺ