119-ാം സങ്കീർത്തനം മന:പാഠമാക്കി അഡോണ ആൻ ജോർജ്
ബെൽഫാസ്റ്റ്: അവധിക്കാലത്തെ സന്തോഷങ്ങളുടെ ഭാഗമായി 119-ാംസങ്കീർത്തനം മന:പാഠമാക്കി അഡോണ ആൻ ജോർജ്. തിരുവല്ല വളഞ്ഞവട്ടം കുന്നേൽ എബനസറിൽ ജോജി ജോർജിൻ്റെയും വാകത്താനും കൊച്ചുപുല്ലുകാട്ട് വീട്ടിൽ അജിമോളുടെയും മകളാണ് അഡോണ.
യുകെയിൽ ലിസ്ബേണിൽ എട്ടാം ക്ലാസ് വിദ്യാർത്ഥനിയായ അഡോണ, ബെൽഫാസ്റ്റ് യു.ടി. ബെൽഫാസ്റ്റ് എലിം പെന്തക്കോസ്ത് ചർച്ചിലെ അംഗവും കിഡ്സ് ചർച്ച് ക്വയർ അംഗവുമാണ്. ആരൻ ജോജി ജോർജാണ് ഏകസഹോദരൻ.


