ഖത്തർ മലയാളി പെന്തക്കോസ്തൽ കോൺഗ്രിഗേഷൻ: വിബിഎസ് സമാപിച്ചു
ദോഹ: ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ നേതൃത്വം നൽകിയ വിബിഎസ് സമാപിച്ചു. എക്സൽ മിനിസ്ട്രീസ് ടീമംഗങ്ങളായ അനിൽ ഇലന്തൂർ , റിബി കെന്നത്ത്, ജോബി.കെ.സി, കിരൺ കുമാർ, ഗ്ലാഡ്സൻ ജയിംസ്, പ്രീതി ബിനു എന്നിവർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകി. 700 ൽ അധികം കുട്ടികളും 100 ലധികം അധ്യാപകരും 50 ലധികം വോളണ്ടേറ്റേഴ്സും ഒത്തു ചേർന്ന വിബിഎസ്സിൻ്റെ സമാപന യോഗം പാസ്റ്റർ സാം ടി ജോർജ് (പ്രസിഡൻ്റ് ) ഉത്ഘാടനം നിർവഹിച്ചു. ബിജോ മാത്യു (സെക്രട്ടറി), പാസ്റ്റർ ജോർജ്ജ് മാത്യു (കോഡിനേറ്റർ), ബൈജു എബ്രഹാം (കൺവീനർ) , കെൻ അൽഫോൻസ് (ജോയിൻ്റ് സെക്രട്ടറി), ജോജിൻ വി മാത്യു (ട്രഷറർ), പാസ്റ്റർ . ജോസ് ബേബി എന്നിവർ വിവിധ ചുമതലകൾ നിർവഹിച്ചു. മൈ കോമ്പസ് (my compass) എന്നതായിരുന്നു ചിന്താവിഷയം.
മനു രാജൻ, പ്രയ്സ് ഡെനീഷ്, ജെംയിസ് ഫിന്നി, പ്രയ്സ് ജെംയിസ്, ബിജി പി. ജോൺ, ബിന്നി ജേക്കബ്, ബ്ലെസ്സന്‍ ജോൺ, നെവിൽ ജോസ്, ജിജോ സ്കറിയ, ജിൻസി ഷെറിൻ എന്നിവർ കോർഡിനേറ്റേഴ്സ് ആയി പ്രവർത്തിച്ചു. തലമുറകളുടെ ആത്മീയ ഉണർവിനും സമർപ്പണത്തിനും ഈ വർഷത്തെ വിബിഎസ് മുഖാന്തിരമായെന്ന് സംഘാടകർ പറഞ്ഞു.

