റാസൽകൈമ എ.ജിയിൽ ശുശ്രൂഷകനായി പാസ്റ്റർ സന്തോഷ് ജോർജ് ചുമതലയേറ്റു

റാസൽകൈമ എ.ജിയിൽ ശുശ്രൂഷകനായി പാസ്റ്റർ സന്തോഷ് ജോർജ് ചുമതലയേറ്റു

റാസൽകൈമ: റാസൽകൈമയിലെ പ്രധാന സഭകളിലൊന്നായ റാക്ക് എ.ജി സഭാ ശുശ്രൂഷകനായി പാസ്റ്റർ സന്തോഷ് ജോർജ് ചുമതലയേറ്റു. 

SABC ബാംഗ്ലൂരിൽ നിന്നും M.Div, St.Peter’s Pontifical Institute ബാഗ്ലൂരിൽ നിന്നും M.Th ലും വേദശാസ്ത്ര പഠനം പൂർത്തീകരിച്ചു. 

കേരളത്തിൽ അസംബ്ലീസ് ഓഫ് ഗോഡിന്റെ ആര്യങ്കാവ്, കോട്ടയം പാമ്പാടി, കൊല്ലക്കടവ് സഭകളിലും യുഎസ്എ യിൽ ന്യൂയോർക്ക് ബൈബിൾ അസംബ്ലിയിൽ അസോസിയേറ്റ് പാസ്റ്റർ ആയി പാസ്റ്റർ കെ.പി ടൈറ്റസിനോടൊപ്പവും ബാംഗ്ലൂരിൽ വിവിധ അസംബ്ലീസ് ഓഫ് ഗോഡ് സഭകളിൽ സഭാശുശ്രൂഷകനായും പ്രവർത്തിച്ച പാസ്റ്റർ സന്തോഷ് ജോർജ് കൊല്ലം തേവലക്കര സ്വദേശിയാണ്. 

ഭാര്യ: എലിസബത്ത്. മക്കൾ: റവ. ഫെബിൻ ജോർജ്, ഫിൻസി. മരുമകൾ: അക്സ. കൊച്ചുമകൾ: സിമോറ.