ശാരോൻ ഫെലോഷിപ്പ് ഇവാഞ്ചലിസം ബോർഡ് പ്രവർത്തന ഉൽഘാടനം

ശാരോൻ ഫെലോഷിപ്പ് ഇവാഞ്ചലിസം ബോർഡ് പ്രവർത്തന ഉൽഘാടനം

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് പുത്രിക സംഘടനായായ ഇവാൻജിലിസം ബോർഡിന്റെ 2025-26 വർഷത്തെ പ്രവർത്തന ഉൽഘാടനം ഡിസംബർ 3 ന് തിരുവല്ല ശാരോൻ കൺവൻഷൻ സ്റ്റേഡിയത്തിൽ നടന്ന പ്രത്യേക സമ്മേളനത്തിൽ നടന്നു.  ചെയർമാൻ പാസ്റ്റർ ജോമോൻ ജെ. അധ്യക്ഷത വഹിച്ചു.  പാസ്റ്റർ എൽദോ പി. തോമസ് പ്രാരംഭ പ്രാർത്ഥന നടത്തി. പാസ്റ്റർ ജോമോൻ ജോസഫ് സ്വാഗതം ആശംസിച്ചു.

സഭാ നാഷണൽ പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ് പ്രവർത്തന ഉൽഘാടനം നിർവ്വഹിച്ചു. പാസ്റ്റർ സാം ജി. കോശി പ്രവർത്തന വിശദീകരണം നൽകി. ഇൻ്റർനാഷണൽ പ്രസിഡൻ്റ് പാസ്റ്റർ ഏബ്രഹാം ജോസഫ് ട്രാക്റ്റ് - റിലീസിങ്ങ് സമർപ്പണ പ്രാർത്ഥന നടത്തി. മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ പി.വി. ചെറിയാൻ പ്രവർത്തന മികവിനുള്ള അവാർഡ് ദാനം നിർവഹിച്ചു. വൈസ്പ്രസിഡൻ്റ് പാസ്റ്റർ വി.ജെ. തോമസ് ആശംസ അറിയിച്ചു. പാസ്റ്റർ തോമസ് യോഹന്നാൻ പ്രാർത്ഥിച്ചു ആശീർവാദം പറഞ്ഞു

Advt.

Advt.