നാലു പതിറ്റാണ്ടിൻ്റെ ധന്യത: ഹോളി ബീറ്റ്സിന്‍റെ ക്രിസ്ത്യൻ മ്യൂസിക് കൺസേർട്ട് ഫെബ്രു.14ന്
കൊച്ചി നഗരത്തെ സംഗീത സാന്ദ്രമാക്കാൻ ഹോളി ബീറ്റ്സിന്റെ മെഗാ മ്യൂസിക് കൺസേർട്ട് ഫെബ്രുവരി 14-ന് ഇടപ്പള്ളിയിൽ
കൊച്ചി: ഹോളി ബീറ്റ്സിന്റെ നാലു പതിറ്റാണ്ട് പിന്നിടുന്ന ക്രിസ്തീയ സംഗീത ശുശ്രൂഷയുടെ വാർഷികത്തോടനുബന്ധിച്ച് മെഗാ ക്രിസ്ത്യൻ മ്യൂസിക് കൺസേർട്ട് 'ഹോളി നൈറ്റ് 2026' കൊച്ചി ഇടപ്പള്ളിയിൽ നടക്കും.
ഇടപ്പള്ളി പത്തടിപ്പാലം ബ്ലെസ്സിംഗ് ടുഡേ ഇന്റർനാഷണൽ ചർച്ചിൽ ഫെബ്രുവരി 14 ശനി വൈകുന്നേരം 5.30 മുതൽ നടക്കുന്ന മ്യൂസിക് ഇവന്റിൽ കേരളത്തിലെ പ്രശസ്തരായ 40-ൽ പരം ഗായകരും സംഗീതജ്ഞരും അണിനിരക്കും. സാംസൺ കോട്ടൂർ ആണ് ഓർക്കസ്ട്ര നയിക്കുന്നത്.
ജോസ് ജോർജ് (ഹോളി ബീറ്റ്സ്) ജനറൽ കൺവീനറായി, വിപുലമായ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. 40-ൽ പരം വർഷത്തെ ദൈവിക വിശ്വസ്തതയുടെ സ്തോത്രാർപ്പണമാ യാണ് പ്രോഗ്രാം നടക്കുന്നത്.
ക്രിസ്തീയ സംഗീത ലോകത്ത് ചിരപ്രതിഷ്ഠ നേടിയ ഒരു സംഗീത ഗ്രൂപ്പാണ് ഹോളി ബീറ്റ്സ്. 1982 മുതൽ പ്രവർത്തനം ആരംഭിച്ച ഹോളി ബീറ്റ്സ് ആയിരത്തിലധികം സ്റ്റേജ് പ്രോഗ്രാമുകളിൽ പങ്കെടുത്തിട്ടുണ്ട്.
അനേക ഗാനങ്ങൾ ക്രൈസ്തവ കൈരളിക്ക് സമ്മാനിക്കുവാനും, അനേകരെ ഗാനങ്ങളിലൂടെ ക്രിസ്തുവിങ്കലേക്ക് ആകർഷിക്കുവാനും, അനേകരുടെ സൗഖ്യത്തിനും കാരണമായിതീരുവാനും ഈ ഗ്രൂപ്പിനെ ദൈവം ഉപയോഗിച്ചു.
ഒട്ടനവധി കലാകാരന്മാർക്ക് കൈത്താങ്ങലേകുവാനും, അവരുടെ കഴിവുകൾ വളർത്തിയെടുക്കുവാനും കഴിഞ്ഞിട്ടുണ്ട്. 40-ൽ പരം വർഷങ്ങൾ ദൈവം നടത്തിയ വഴികൾ ഓർത്തുകൊണ്ട്, നിത്യനായ ദൈവത്തിനു നന്ദി അർപ്പിക്കുവാൻ 2025 ജനുവരി മുതൽ പല സ്ഥലങ്ങളിലായി നടത്തിവന്നിരുന്ന 'Celebration of 40+ Years of God's Faithfulness' എന്ന സംഗീത യാത്രയുടെ സമാപന സംഗീത സമ്മേളനമാണ് HOLY NIGHT '26 എന്ന പേരിൽ ഇടപ്പള്ളിയിൽ നടക്കുന്നത്. വിവരങ്ങൾക്ക് 97472 50505, 88481 55183

