തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ടീൻസ് പേരന്റിംഗ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ

കോട്ടയം: തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ കൗമാരക്കാരുടെ മാതാപിതാക്കൾക്കായി ഓൺലൈൻ കൗൺസിലിംഗ് ക്ലാസ്സ് നടക്കും. ഏപ്രിൽ മാസം 6,13,20,27 തീയതികളിൽ ഞായർ വൈകുന്നേരം 7 മുതൽ 8.30 വരെ സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടുന്ന ക്ലാസുകൾക്ക് കൗൺസിലിങ് രംഗത്ത് അറിയപ്പെടുന്ന Dr. ജോൺ ജേക്കബ് മുണ്ടുകോട്ടയ്ക്കൽ, Dr. നിസ്സി സഖറിയാ, ഷാർലറ്റ് പി മാത്യു, ബെൻസിക് മിറാൻഡ എന്നിവർ നേതൃത്വം നൽകും.
ഇന്നിന്റെ സാഹചര്യങ്ങളിൽ നമുടെ കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങളെ മനസിലാക്കി കൗമാരക്കാരുടെ മാതാപിതാക്കൾക്ക് മാർഗനിർദ്ദേശവും ഡിജിറ്റൽ കാലഘട്ടത്തിൽ മാതാപിതാക്കമാർ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളും ഈ ക്ലാസുകളിൽ ചർച്ച ചെയ്യും. തലമുറകളെ ആത്മീയരായി വളർത്തു വാൻ ആഗ്രഹിക്കുന്ന എല്ലാ മാതാപിതാക്കന്മാരും അറിഞ്ഞിരിക്കേണ്ട വിഷയങ്ങളാണ് ഈ ക്ലാസുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
12 വയസിനു മുകളിൽ പ്രായമുള്ള മക്കളുള്ള മാതാപിതാക്കന്മാർക്കായി പ്രത്യേകം തയ്യാർ ചെയ്തിരിക്കുന്ന ഈ പ്രോഗ്രാമിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻ കൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ടേഷൻ തികച്ചും സൗജന്യമാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് സൂം ID നേരിട്ട് അയച്ചു തരുന്നതായിരിക്കും.
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് സൂം ഐഡി, പാസ്സ്‌വേർഡ് എന്നിവ നൽകും.
For Registration
https://forms.gle/57wn8Y8g463n76Q56
വിവരങ്ങൾക്ക്: പാസ്റ്റർ സജൻ യോഹന്നാൻ (കോ ഓർഡിനേറ്റർ)
9746168687
Advertisement