അയർലൻഡ് കോർക്ക് എബനേസർ ചർച്ച്: കൺവെൻഷനും യുവജന സമ്മേളനവും ഒക്ടോ. 31 മുതൽ
കോർക്ക്: അയർലൻഡ് കോർക്ക് എബനേസർ ചർച്ചിൻ്റെ 7-മത് വാർഷിക കൺവെൻഷനും യുവജന സമ്മേളനവും ഒക്ടോബർ 31 മുതൽ നവംബർ 2 വരെ കാർറൈഗ് സെന്റർ, ബാളിങ്കോളിൽ നടക്കും. പാസ്റ്റർ പി. സി. ചെറിയാൻ പ്രസംഗിക്കും.
പാസ്റ്റർ എം. എം. തോമസ്, പാസ്റ്റർ ബിജുമോൻ കെ.പി. എന്നിവർ സഹനേതൃത്വം വഹിക്കും. എബെനെസർ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും.


