ഐപിസി യുഎഇ റീജിയൻ സൺഡേസ്കൂൾ വിദ്യാർത്ഥി ക്യാമ്പ് ഏപ്രിൽ 10 മുതൽ
ഷാർജ : ഐപിസി സൺഡേസ്കൂൾ അസോസിയേഷൻ യുഎഇ റീജിയന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി ക്യാമ്പ് ഏപ്രിൽ 10 മുതൽ 12 വരെ ഷാർജ വർഷിപ് സെന്ററിൽ നടക്കും. ട്രാൻസ്‌ഫോർമേഴ്സിന്റെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പിൽ 'My Anchor' എന്നതാണ് ചിന്താവിഷയം. രാവിലെ 9 മുതൽ വൈകിട്ട് 4.30 വരെയാണ് സമയം. യുഎഇ യുടെ വിവിധ എമിറേറ്റുകളിൽ നിന്നും വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
വിവരങ്ങൾക്ക് : ഡയറക്ടർ പാസ്റ്റർ ഡിലു ജോൺ (050 4957964), സെക്രട്ടറി സൈമൺ വർഗീസ് (050 3977925).