വലിയകുന്നം ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് കൺവൻഷൻ മാർച്ച് 31മുതൽ

വലിയകുന്നം: ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് വലിയകുന്നം സഭയുടെ സുവിശേഷ മഹായോഗവും സംഗീത വിരുന്നും മാർച്ച് 31 മുതൽ ഏപ്രിൽ 3 വരെ കുരിശുമുട്ടം കാലായിൽ എ.ബാബുക്കുട്ടിയുടെ ഭവനാങ്കണത്തിൽ നടക്കും.
റവ.എൻ.സി.ജോസഫ് (പ്രസിഡൻ്റ്, എൻ ഐ ബിസി, പാസ്റ്റർ പി.റ്റി.മാത്യു (ജന. സെക്രട്ടറി), പാസ്റ്റർമാരായ എബി ഏബ്രഹാം (പത്തനാപുരം), കെ.ജെ.തോമസ് (കുമളി), അനിൽ കൊടിത്തോട്ടം, അനീഷ് കാവാലം, റ്റി.എം.പാപ്പച്ചൻ (പായിപ്പാട് സെൻറർ ശുശ്രൂഷകൻ) എന്നിവർ പ്രസംഗിക്കും. ന്യൂ ലൈഫ് ഗോസ്പൽ വോയ്സ്, വലിയകുന്നം ഗാനശുശ്രൂഷ നിർവഹിക്കും.
പാസ്റ്റർ കെ.എ.തോമസ് (സഭാ ശുശ്രൂഷകൻ), കെ.റ്റി.തോമസ് (സെക്രട്ടറി), കെ. റ്റി.മാത്തുക്കുട്ടി (ട്രസ്റ്റി) എന്നിവർ നേതൃത്വം നൽകും.