അരുത് മക്കളേ,അരുത്! മികച്ച പ്രതികരണവുമായി ഗുഡ്ന്യൂസ്  വെബിനാർ

അരുത് മക്കളേ,അരുത്! മികച്ച പ്രതികരണവുമായി ഗുഡ്ന്യൂസ്  വെബിനാർ

കൊച്ചുമോൻ ആന്താര്യത്ത്‌

ഷാർജ : ലഹരിയിൽ മുങ്ങുന്ന തലമുറയെ നേർവഴിയിലേക്ക് നയിക്കാൻ ഗുഡ്ന്യൂസ് യുഎഇ ചാപ്റ്റർ ഒരുക്കിയ വെബിനാർ 'അരുത് മക്കളേ,അരുത്!' ശ്രദ്ധേയമായി. ചാപ്റ്റർ പ്രസിഡൻറ് പി സി ഗ്ലെന്നിയുടെ അധ്യക്ഷതയിൽ ഗുഡ്ന്യൂസ്‌ ചീഫ് എഡിറ്റർ 
സി. വി. മാത്യു  ഉദ്ഘാടനം ചെയ്തു. ജയിംസ് വർഗീസ് ഐ എഎസ് (മുൻ അഡിഷണൽ ചീഫ് സെക്രട്ടറി, കേരളം),  എബ്രഹാം കുര്യൻ (ഡയറക്ടർ, ലിവിങ് ലീഫ് ), ഷാർലെറ്റ് പി. മാത്യു (യൂത്ത് മെൻ്റ്റർ) എന്നിവർ പ്രഭാഷണം നടത്തി. ഗുഡ്ന്യൂസ്‌ വാരിക കോർഡിനേറ്റിംഗ് എഡിറ്റർ ഷിബു മുള്ളംകാട്ടിൽ അവതരണം നിർവഹിച്ചു . 
പാസ്റ്റർ സണ്ണി പി. സാമുവേൽ, ടോണി ഡി. ചെവൂക്കാരൻ, റോജിൻ പൈനുംമൂട്, ലാൽ മാത്യു, റെജി മാത്യു, ഡോ.റോയ് ബി. കുരുവിള, ലിഷ കാതേട്ട്, സന്ദീപ് വിളമ്പുകണ്ടം,ആന്റോ  അലക്സ്‌, കൊച്ചുമോൻ ആന്താര്യത്ത്‌ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഗുഡ്ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട്  ചർച്ചയിൽ ഉരുത്തിരിഞ്ഞ   നിർദേശങ്ങൾ സമാഹരിച്ച് പ്രസ്താവന നടത്തി. സഭ പരിഗണിക്കേണ്ട വിഷയങ്ങൾ സഭാ നേതാക്കളെയും സർക്കാർ തലത്തിലുള്ളതു എക്സ്സൈസ് മന്ത്രിയെയും അറിയിക്കുവാനും ഗുഡ്ന്യൂസ്‌ ഓഫീസിൽ കൗൺസിലിങ്  ഡസ്ക് തുടങ്ങുവാനും  തീരുമാനിച്ചു. യുപിഎഫ് യുഎഇ പ്രസിഡൻ്റ് പാസ്റ്റർ ജോൺ വർഗീസ് പ്രാർത്ഥനക്ക് നേതൃത്വം നൽകി.

 വെബിനാർ വീക്ഷിക്കുന്നതിന്:  https://www.youtube.com/live/TlKMd9Api-E?si=ejKflDSzwtTxbZKb