ബഹ്റൈൻ ശാരോൻ സണ്ടേസ്കൂൾ സിൽവർ ജൂബിലി നിറവിൽ
മനാമ: 1999 ൽ ഏതാനും കുട്ടികളുമായി ആരംഭിച്ച ബഹറിൻ ശാരോൻ സണ്ടേസ്കൂൾ ഇന്ന് സിൽവർ ജൂബിലിയുടെ നിറവിലാണ്. വിവിധ സഭകളിൽനിന്നായി 100 ൽ അധികം കുട്ടികളും സഭയിലെ 20 ഓളം അധ്യാപകരും ഉൾപ്പെടുന്ന സൺഡേസ്‌കൂളിന്റെ നേതൃത്വത്തിൽ വിവിധ ജൂബിലി പ്രോഗ്രാമുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 2023 ഡിസംബർ 22 ന് പാസ്റ്റർ പി. സി. വർഗീസ് (യു. എസ്. എ.) ജൂബിലിയുടെ പ്രർത്തനങ്ങൾ പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്തു.
2024 മാർച്ച് 30 ന് ജൂബിലി ഡേ സ്തോത്രശുശ്രൂഷ സെഗയ എസ്. എഫ്. സി. ഹാളിൽ നടക്കും. വൈകുന്നേരം 7.30 മുതൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ഇവാ. ഡേവിസ് ഏബ്രഹാം (ലക്‌നൗ) മുഖ്യപ്രഭാഷണം നൽകും. ബഹ്റൈനിലെ വിവിധ സഭകളെയും സംഘടനകളെയും പ്രതിനിധീകരിച്ചു പാസ്റ്റേഴ്സും ലീഡേഴ്‌സും സംസാരിക്കും. കുട്ടികളുടെ വിവിധ പ്രോഗ്രാമുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏപ്രിൽ 6 ശനി രാവിലെ 9 മുതൽ വൈകിട്ട് 4 വരെ കിഡ്സ് ഫെസ്റ്റ് വിവിധ സെഷനുകളായി വിപുലമായി നടക്കും. കൂടാതെ 11 ന് രാവിലെ 9.30 മുതൽ 12.30 വരെ മാതാപിതാക്കൾക്കും കുട്ടികൾക്കുമായി വർക്ക്ഷോപ്പ് ക്രമീകരിച്ചിട്ടുണ്ട്.
മെയ് 24 നു നടത്തപ്പെടുന്ന ജൂബിലി വാർഷിക പരിപാടികളോടെ ആറ് മാസങ്ങൾ നീണ്ടുനിൽക്കുന്ന പ്രോഗാമുകൾക്ക് സമാപ്തിയാകും. പാസ്റ്റർ ടൈറ്റസ് ജോൺസൻ, ബ്രദർ ബിജോ കുര്യൻ (ഹെഡ്മാസ്റ്റർ), ബ്രദർ എബിസൺ എബ്രഹാം (ജൂബിലി കോ-ഓർഡിനേറ്റർ), ബ്രദർ ബെൻ മോനി (സെക്രട്ടറി), ബ്രദർ ജെയ്സൺ ബി. റ്റി. (ട്രഷറർ) എന്നിവർ നേതൃത്വം നൽകും.
ബഹ്റിനിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക : പാസ്റ്റർ ബിജു ഹെബ്രോൻ - +91 80898 17471