ഡൽഹി രോഹിണി ഐപിസിയിൽ കൺവൻഷൻ ഏപ്രിൽ 18 മുതൽ

ന്യൂഡൽഹി: ഐപിസി. നോർത്തേൺ റീജിയൺ, രോഹിണി ബെഥേൽ സഭയുടെ ആഭിമുഖ്യത്തിൽ ത്രിദിന കൺവൻഷനും സംയുക്ത ആരാധനയും ഏപ്രിൽ 18 വെള്ളിയാഴ്ച മുതൽ 20 ഞായറാഴ്ച വരെ, നോർത്ത് വെസ്റ്റ് ഡൽഹിയിലെ പ്രധാന സ്ഥലമായ മധുബൻ ചൗക്കിന് സമീപം, രോഹിണി സെക്ടർ - 8 ലുള്ള സഭാ ഹാളിൽ നടക്കും.
വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 നും ഉച്ചയ്ക്ക് 2.30 നും ബൈബിൾ ക്ലാസും, വൈകുന്നേരം 6 മുതൽ പൊതുയോഗവും നടക്കും.
സുവിശേഷ പ്രഭാഷകൻ പാസ്റ്റർ രാജേന്ദർ ഡേവിഡ്, (രാജസ്ഥാൻ) പ്രസംഗിക്കും. സിസ്റ്റർ പെർസിസ് ജോണിന്റെ നേതൃത്വത്തിൽ ബെഥേൽ ചർച്ച് ക്വയർ ഗാന ശുശ്രൂഷകൾ നിർവ്വഹിക്കും. ഞായറാഴ്ച രാവിലെ 9 മുതൽ 12 നടക്കുന്ന സംയുക്ത ആരാധനയോടെ ഈ യോഗങ്ങൾക്ക് സമാപനമാകും.
ഐപിസി.എൻ.ആർ രോഹിണി സഭാശുശ്രൂഷകൻ പാസ്റ്റർ സാജു ഏലിയാസിൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു.