മരുഭൂപ്രയാണത്തിൽ 40 വർഷങ്ങൾ പിന്നിടുന്ന ഐപിസി ഫെയ്ത്ത് സെൻ്റർ സഭ, പേരൂർക്കട

മരുഭൂപ്രയാണത്തിൽ 40 വർഷങ്ങൾ പിന്നിടുന്ന ഐപിസി ഫെയ്ത്ത് സെൻ്റർ സഭ, പേരൂർക്കട

പിതാക്കന്മാരോടുകൂടെടെ മരുഭൂമിയിലെ സഭയിൽ ഇരുന്ന ദൈവത്തെക്കുറിച്ച് സ്തെഫാനോസ് പ്രസംഗിച്ചത് ഓർമ വരുന്നു. പേരൂർക്കട ഐപിസി ഫെയ്ത്ത് സെന്റർ സഭയോടു കൂടെഇരുന്ന് നാല്‌പത് വർഷങ്ങൾ പരിപാലിച്ച ദൈവത്തെ യാണ് ഞങ്ങൾക്ക് പുറകോട്ടു നോക്കി നന്ദിയോടെ സ്തോത്രം ചെയ്യാൻ കഴിയുന്നത്.

പകൽ മേഘസ്‌തംഭത്തിലും രാത്രിയിൽ അഗ്നിസ്തംഭത്തിലും മ രുഭൂമിയിലെ സഭയെ നടത്തിയ, പോറ്റി പുലർത്തിയ ദൈവം ഞങ്ങളെയും നടത്തുകയും പോറ്റി പുലർത്തുകയും ചെയ്തു.

1985-ൽ പേരൂർക്കടയിലേക്ക് ഞാനും ഭാര്യ ഓമനയും പത്തിനും ഒന്നിനുമിടയിൽ പ്രായമുള്ള നാലു കുഞ്ഞുങ്ങളുമായി 35 വയസ്സു പ്രായമുള്ള എന്റെ യാത്ര തികച്ചും വിശ്വാസത്തിലും, ദൈവനിയോഗത്തിലുമുള്ള യാത്രയായിരുന്നു.

'ഞാൻ നിന്നെ കാണിപ്പാൻ ഇരിക്കുന്ന ദേശത്തേക്ക് പോക' എന്നു പറഞ്ഞു അബ്രഹാമിനെ കല്‌ദയപട്ടണമായ ഊരിൽ നിന്നും ദൈവം വിളിച്ചിറക്കി, അതുവരെ അബ്രഹാം കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത ദേശത്തേയ്ക്ക് കൊണ്ടു പോയതു പോലെ, ഞങ്ങൾ ഒരിക്കലും കണ്ടിട്ടും, കേട്ടിട്ടുമില്ലാത്ത പേരൂർക്കടയിലേക്ക് ദൈവം ഞങ്ങളെ യും കൊണ്ടു വന്നു.

കുവൈറ്റിൽ രണ്ടു സന്ദർഭങ്ങളിൽ നാല്‌പതു ദിവസങ്ങൾ വീതവും, അവിടെ നിന്നും പോരുന്നതി നു മുമ്പ് ഇരുപത്തി ഒന്ന് ദിവസങ്ങളും ഭക്ഷണം വെടിഞ്ഞ് ദൈവസന്നിധിയിൽ ഉപവാസത്തോടും, പ്രാർഥനയോടും ഇരുന്നപ്പോൾ ദൈവം നൽകിയ ദർശനത്തോടും ബലത്തോടും ദൈവമുഖത്തേക്ക് മാത്രം നോക്കി ഒരു ഭോഷനെ പ്പോലെ ഇറങ്ങിത്തിരിക്കാൻ ദൈവം കൃപ തന്നു. കുവൈറ്റിൽ നിന്നും മട  വരും മുമ്പ് അമേരിക്കയിലെ ഒരു സഭയിലേക്കും, അബുദബിയിലെ ഒരു സഭയിലേക്കും ശുശ്രൂഷകനായി ലഭിച്ച ക്ഷണത്തെ നിരസിച്ചുകൊണ്ട് പേരൂർകടയിൽ പ്രവർത്തിച്ച് ഒരു പുതിയ സഭ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടെ എത്തിയത്‌.

ബോംബെ ദാദറി ലും, തുടർന്ന് കുവൈറ്റിലും സമാന്യം വലിയ രണ്ടു സഭകളിലും ശുശ്രൂഷ ചെയ്‌ത ശേഷമാണ് പയനിയർ വർക്കിനായി തിരുവനന്തപുരത്ത് വന്നത്. 1985 ജൂൺ 3ന് പേരൂർക്കടയ്ക്ക് സമീപം കുടപ്പനക്കുന്നിലെ ദർശൻ നഗറിലുള്ള ബ്രദർ ശമുവേൽ വറുഗീസിന്റെ ഭവനത്തിൽ, എൻ്റെ സഹോദർ പാസ്റ്റർ കെ.സി. ജോൺ തൻ്റെ വാഹനത്തിൽ കൊണ്ടു വന്ന് ഞങ്ങളെ പ്രാർഥിച്ച് ആക്കിയിട്ട് പോയപ്പോൾ വലിയ ശൂന്യത അനുഭവപ്പെട്ടു.

ഒരിക്കലും കാലുകുത്തിയിട്ടില്ലാത്ത ദേശം, പരിചയമില്ലാത്ത ദേശവാസികൾ, ഫോണോ വാഹനമോ ഇല്ല, തികച്ചും ഏകാന്തത അനുഭവപ്പെട്ട ദിനങ്ങൾ ആയിരുന്നു ആദ്യനാളുകൾ. എങ്കിലും ഇവിടേക്ക് അയച്ച ദൈവം വിശ്വസ്തനായി കൂടെ ഉണ്ടെന്നുള്ള അടിയുറച്ച വിശ്വാസം ധൈര്യം നൽകി. 1985 ജൂൺ 30ന് തിരുവനന്തപുരം നോർത്ത് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ റ്റി.സി. ജോഷ്വായും സെൻ്ററിലെ ശുശ്രൂഷകന്മാ രും വിശ്വാസികളും അടങ്ങിയ അന്നു നടന്ന മീറ്റിംഗിൽ നാട്ടിൽ നിന്നും വന്നു ചേർന്ന പാസ്റ്റർ കെ.സി. ജോണും, പാസ്റ്റർ രാജു പൂവക്കാലയും പങ്കെടുത്തു. പാസ്റ്റർ കെ.സി. ജോൺ പേരൂർക്കട ഐപിസി സഭാപ്രവർത്തനം പ്രാർഥിച്ച് അനുഗ്രഹിച്ച് ഉദ്ഘാടനം ചെയ്തു.

ഉപവസിച്ചും, പ്രാർഥിച്ചും അടുത്തുള്ള വീടുകൾ കയറി ട്രാക്റ്റുകൾ കൊടുത്തും, സുവിശേഷം പറഞ്ഞും പ്രാർഥനയ്ക്ക് ക്ഷണിച്ചും, വിശ്വാസത്തോടെ പ്രവർത്തിച്ചു കൊണ്ടിരിപ്പാൻ ദൈവം കൃപ തന്നു. നടുന്നവനും, നനയ്ക്ക ന്നവനും ഏതുമില്ല, വളരുമാറാക്കുന്ന ദൈവം വിശ്വാസത്താൽ ഫെയ്ത്ത് സെന്റർ എന്ന് പേര് ഇട്ട് ആരംഭിച്ച വേലയെ അനുഗ്രഹിച്ച് വളർത്തുവാൻ ദൈവത്തിന് പ്രസാദമായി. ഒരുപാട് വെല്ലുവിളികളും, ഭീഷണികളും പോരാട്ടങ്ങളും വേലയ്ക്ക് എതിരായി ഉണ്ടായിക്കൊണ്ടിരുന്നു. തിരുവനന്തപുരത്ത് നില്ക്കാൻ അനുവദിക്കയില്ല, ഇവിടെ നിന്നും ഞങ്ങൾ കെട്ടുകെട്ടിക്കുമെന്ന് അകത്തുനിന്നും പുറത്തു നിന്നും പല ഭീഷണികൾ ഉയർന്ന സമയങ്ങൾ ഉണ്ട്. ഊമക്കത്തുകൾ അയച്ചും, കല്ലെറി ഞ്ഞും, കൈവെട്ടും കാലുവെട്ടുമെന്നും ചിലർ ഭീഷണിപ്പെടുത്തി. ബോംബിട്ടു കൊല്ലും നാളെത്തന്നെ ഇവിടം വിട്ടു പൊയ്ക്കൊള്ളണമെന്ന് ഒരു പറ്റം ആളു കൾ സംഘടിതമായി വന്ന് രാത്രിയിൽ നടത്തിയ ഭീഷണിയുടെ നടുവിലും ദൈവം നിലനിറുത്തി. ഞാൻ എന്റെ സഭയെ പണിയും പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ലായെന്ന് പ്രഖ്യാ പിച്ച കർത്താവ് ഇത്രത്തോളം സഭയെ പണിതു.

സഭയ്ക്ക് ഇന്ന് ഇരുപത് സെന്റ് സ്ഥലവും ഇരുപതിനായിരം സ്ക്വയർ ഫീറ്റ് നാലുനില കെട്ടിടവും പേരൂർക്കട ജംഗ്ഷന് സമീപം വട്ടിയൂർക്കാവ് മെയിൻ റോഡ് സൈഡിൽ ദൈവം നൽകി. ഇവിടെ രണ്ടായിരം പേരെ വരെ ഇരുത്താൻ കഴിയുന്ന മൂന്ന് ബാൽക്കണികൾ ഉള്ള വലിയ ഹോളും, രണ്ട് പാഴ്സണേജുകളും, ഗസ്റ്റ് റൂമുകളും, ഓഫീസ് മുറികളും, ബുക്ക്സ്റ്റോളും പ്രൈമറി ഇംഗ്ലീഷ് മീഡിയം സ്കൂ‌ളും, ഓഡിറ്റോറിയവും ഒക്കെ ദൈവം നൽ കി. 200 വീടുകളിൽ നിന്നും ഉള്ള 600 ൽ പരം വിശ്വാസികളെ ആരാധനയ്ക്ക് കൂട്ടായ്മയ്ക്കും നൽകി. കൂടാതെ 10 സെന്റ് സ്ഥലം സെമിത്തേരിക്കായും സഭയ്ക്ക് നൽകി. അവിടെ 36 സെല്ലാറും 24 കല്ലറകളും പണിയിക്കാനിടയായി. ചർച്ചിന് വാനും, നല്ല സൗണ്ട് സിസ്റ്റ വും, നല്ല വർഷിപ്പ് ടീമിനെയും, ശു ശ്രൂഷകന്മാരുടെയും ഡീക്കന്മാരുടെയും സംഘത്തെയും നൽകി.

ഒരു മെഗാചർച്ച് എന്ന ലക്ഷ്യത്തോടുകൂടിയാണ് തുടക്കം മുതൽ ഇവിടെ സഭാപ്രവർത്തനം നടത്തി വന്നത്. ഈ സഭ ഒരു മാതൃകാ സഭ ആയിരിക്കേണം, വളരുന്ന സഭ ആയിരിക്കേണം, ഉണർവു ള്ള സഭ ആയിരിക്കേണം എന്ന് ഞങ്ങൾ ആഗ്രഹിച്ചു. സുവിശേഷീകരണത്തിനും, ആത്മാവിനും സത്യത്തിലുമുള്ള ആ രാധനയ്ക്കു വേണ്ടി നിലകൊള്ളുന്ന സഭ ആയിരിക്കേണം, അനാഥർക്കും, വിധവമാർക്കും, അശരണർക്കും സഹായമായ സഭ ആയിരിക്കണം. പ്രാർഥനയുടെ ശക്തിയിലുള്ള വിശ്വാസത്തിൽ ജനങ്ങളുടെ വിടുതലിനുവേണ്ടി ഇടുവിൽ നിന്ന് അപേക്ഷയും, അഭയയാചനയും കഴിക്കുന്ന സഭ ആയിരിക്കേണം. ഇതൊക്കെയായിരുന്നു ഞങ്ങളുടെ ആഗ്രഹം.

ഭാരത സുവിശേഷീകരണത്തിനും, ഭാര തത്തിലെ ആത്മീയ ഉണർവിനുവേണ്ടിയും നിലകൊള്ളുന്ന സഭ ആകണം. ദൈവകൃപയാൽ ദൈവം നൽകിയ ലക്ഷ്യപ്രാപ്തിയിലേക്ക് ദൈവം സ ഭയെ നയിച്ചുകൊണ്ടിരിക്കുന്നു എന്ന് നന്ദിയോടും, സ്തോത്രത്തോടും കൂടെ എഴുതുന്നതിൽ സന്തോഷമുണ്ട്. നടു ന്നവനും, നനയ്ക്കുന്നവനും ഏതുമില്ല വളരുമാറാക്കുന്നവൻ നമ്മുടെ ദൈവം മാത്രമാണ്. അതുകൊണ്ട് സകല മഹത്വ വും നന്ദിയും ബഹുമാനവും സ്തോത്ര വും ദൈവത്തിന് മാത്രം അർപ്പിക്കുന്നു.

ഐപിസിയിൽ യുവജനസംഘടനയുടെയും, സഭയുടെയും നേതൃത്വത്തിൽ മുപ്പതോളം വർഷങ്ങൾ ആയിരിപ്പാൻ ദൈവം കൃപ തന്നു. ശുശ്രൂഷയ്ക്ക് സ ഹായികളായ ഭാര്യയെയും മക്കളെയും കുടുംബങ്ങളെയും, കൊച്ചുമക്കളെയും ദൈവം നൽകി. നാലു മക്കളും ദൈവസഭയ്ക്ക് വിവിധ നിലകളിൽ അനുഗ്രഹ മായി നൽക്കുന്നവരാണ്. മൂന്നു മക്കളും കർത്താവിൻ്റെ വേല ചെയ്യുന്നവരും സഭാ ശുശ്രൂഷയിൽ ആയിരിക്കുന്നവരുമാണ്. 51 പുസ്ത‌കങ്ങളും, 110 ട്രാക്റ്റുകളും എഴുതി പ്രസിദ്ധീകരിക്കാൻ ദൈവം കൃ പ നൽകി. പ്രാർഥിക്കുന്ന ഒരു സഭയും കുടുംബവും ഉള്ളതിനാലാണ് ശുശ്രൂഷ യിൽ ഇത്രയും ആയിത്തീരാനിടയായത്. ഐപിസി സെൻ്റെർ ശുശ്രൂഷകനായി 35 വർഷങ്ങളായി പ്രവർത്തിക്കാനും ദൈവം സഹായിക്കുന്നു.

ഞങ്ങൾക്ക് ദൈവം പേരൂർക്കടയിൽ നൽകിയിരുന്ന കോടികൾ വില മതിക്കുന്ന വീടും സ്ഥലവും (ഇപ്പോൾ സഭാഹോൾ ഇരിക്കുന്ന) ദൈവം നൽ കിയ നിയോഗത്തിൽ സൗജന്യമായി ഐപിസി പേരൂർക്കട ഫെയ്ത്ത്‌ സെന്റർ സഭയ്ക്ക് ആധാരം എഴുതി നൽകിയതിനാൽ പേരൂർക്കടയിൽ തന്നെ 12 സെന്റ് സ്ഥലവും ഇരുനില വീടും, വാഹനങ്ങളും ദൈവം നൽകി. ദൈവം ഇത്ര ത്തോളം സഹായിച്ചു ദൈവത്തിന്റെ നാമം മഹിമപ്പെടട്ടെ.

ഇനി ദൈവത്തിനു ഞങ്ങളെക്കുറിച്ച് തന്റെ നിർണ്ണയത്തിലും ഹിതത്തിലും എന്തെല്ലാമുണ്ടോ അതിനായി സമ്പൂർണ്ണമായി സമർപ്പിക്കു ന്നു. "നന്ന് നല്ലവനും വിശ്വസ്‌തനുമായ എൻ്റെ ദാസനെ" എന്ന വിളി കേൾക്കാൻ ആഗ്രഹിക്കുന്നു. തിരുവനന്തപുരത്ത ഞങ്ങളുടെ മിനിസ്ട്രിയുടെ 40 വർഷ ങ്ങൾ പൂർത്തീകരിക്കപ്പെട്ട്, അടുത്ത 40ലേക്ക് കാൽവയ്ക്കുന്ന ഈ സമയം സഭയായും, വ്യക്തികളായും ഏറിയ ദർശനത്തോടും സമർപ്പണത്തോടും, ഐക്യതയോടും, ദൈവരാജ്യവ്യപ്തി ക്കായും, ദൈവനാമമഹത്വത്തിനായും മുന്നേറുവാൻ സർവ്വേശ്വരനായ ദൈവം സഭയായും കുടുംബമായും ഞങ്ങൾക്ക് കൃപ തരേണ്ടതിന് ഏവരും ആത്മാർ ഥമായി പ്രാർഥിക്കണമേ. ദൈവം ഏ വരെയും അനുഗ്രഹിക്കട്ടെ.

Advertisement