ആലയ സമർപ്പണവും സെക്ഷൻ മാസയോഗവും നവം. 21 ന്
മാവേലിക്കര: - തഴക്കര ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ പുതിയതായി പണിത ആലയത്തിൻ്റെ സമർപ്പണവും സെൻ്റർ മാസയോഗവും നവംബർ 21 വെള്ളിയാഴ്ച രാവിലെ 10 മുതൽ നടക്കും. ജനറൽ പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ് ആലയ സമർപ്പണ ശുശ്രൂഷ നിർവഹിക്കും പാസ്റ്റർ ജേക്കബ് ജോർജ്ജ്, പാസ്റ്റർ അലക്സാണ്ടർ ഫിലിപ്പ്, പാസ്റ്റർ ജേംയിസ് ശാമുവേൽ, പാസ്റ്റർ സജു മാവേലിക്കര, പാസ്റ്റർ രെഞ്ചിത്ത് ഫിന്നി, റ്റി ഒ പൊടികുഞ്ഞ് എന്നിവർ പ്രസംഗിക്കും പാസ്റ്റർ ജോസ് മാത്യു ഇവിടെ ശുശ്രൂഷകനായി പ്രവർത്തിക്കുന്നു.

