യുപിഎഫ് - അയർലൻഡ് & നോർത്തേൺ അയർലൻഡ് റീജിയണൽ മീറ്റിംഗ് കോർക്ക് പട്ടണത്തിൽ
ഡബ്ലിൻ: അയർലൻഡിലേയും നോർത്തേൺ അയർലണ്ടിലെയും പെന്തക്കോസ്ത് സഭകളുടെ സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്തു ഫെലോഷിപ്പിന്റെ (യു.പി.എഫ്) ആഭിമുഖ്യത്തിൽ കോർക്ക് റീജണൽ മീറ്റിംഗ് ഫെബ്രുവരി 22 ശനിയാഴ്ച രാവിലെ 9 30 മുതൽ കോർക്ക് മരിയൻ ഹാൾ ഓഡിറ്റോറിയത്തിൽ (Mariyan Hall, Tullig More, Ballinhassing, CORK TP12PN2X) നടക്കും. പാസ്റ്റർ ജെയ്‌സ് പാണ്ടനാട് പ്രസംഗിക്കും.
ജേക്കബ് ജോർജ്, ജോസഫ് ഫിലിപ്പ്, കെ.പി ബിജുമോൻ നേതൃത്വം നൽകും. എബനേസർ ചർച്ച് ക്വയർ ഗാനങ്ങൾ ആലപിക്കും. യു.പി.എഫ് അംഗത്വ സഭകളിലെ ശുശ്രൂഷകന്മാരും വിശ്വാസികളും സംബന്ധിക്കും.
പാസ്റ്റർ ജേക്കബ് ജോർജ് (ബെൽഫാസ്റ്റ്) പ്രസിഡൻ്റായും, പാസ്റ്റർ ജോസഫ് ഫിലിപ്പ് (ഡബ്ലിൻ), പാസ്റ്റർ ബിജുമോൻ കെ പി(കോർക്ക്) എന്നിവർ വൈസ് പ്രസിഡൻ്റുമാരായും, അരുൺ ജോർജ് (ഡബ്ലിൻ) സെക്രട്ടറി, തോമസ് ജോൺ (ഡ്രോഗഡ) ജോയിൻ്റ് സെക്രട്ടറിയായും, സാമുവൽ ജോസഫ് (ഡബ്ലിൻ) ട്രഷററായും, ലിബിൻ ഏബ്രഹാം (ഡബ്ലിൻ) ജോയിൻ്റ് ട്രഷററായും പ്രവർത്തിക്കുന്നു.