വുമൺ ഇൻ മിനിസ്ട്രി കോൺഫറൻസ് നവം. 10 മുതൽ

വുമൺ ഇൻ മിനിസ്ട്രി കോൺഫറൻസ്  നവം. 10 മുതൽ

ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ലേഡീസ് ഡിപ്പാർട്ടുമെൻ്റിൻ്റെ നേതൃത്വത്തിൽ ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിലെ പാസ്റ്റഴ്സിന്റെ ഭാര്യമാർക്ക് വേണ്ടിയുള്ള വുമൺ ഇൻ മിനിസ്ട്രി കോൺഫറൻസ് "കോയ്നോനിയ -2025' നവം.10 മുതൽ 12 വരെ കുമ്പനാട് മുട്ടുമൺ ഐസിപിഎഫ് ക്യാമ്പ് സെൻ്റെറിൽ നടക്കും. ജയ ഏബ്രഹാം (ലീഡർഷിപ്പ് ട്രെയ്നർ & മോട്ടിവേഷണൽ സ്പീക്കർ ദുബായ്), ഡോ. ആനി ജോർജ് ( പ്രിൻസിപ്പാൾ ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി മണക്കാല ), എലിസബത്ത് രൂഫോസ് ( കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ് മുംബൈ) തുടങ്ങിയവർ വിവിധ സെഷനുകളിൽ ക്ലാസ്സുകൾ നയിക്കും.

പാസ്റ്റേഴ്സിൻ്റെ ഭാര്യമാർക്കും സുവിശേഷകമാർക്കുമായി ക്രമീകരിച്ചിരിക്കുന്ന ഈ മൂന്ന് ദിന ക്യാമ്പ് ദൈവദാസിമാർക്ക് വേറിട്ടിരുന്നു ആത്മീയ പുതുക്കം പ്രാപിക്കുവാനുള്ള അവസരമാണ്. തിരുവചന സന്ദേശം, ആത്മീയ ആരാധന, കൗൺസിലിംഗ്, ഗ്രൂപ്പ് ചർച്ചകൾ, എൻ്റെർടെയ്ൻമെൻ്റ് പ്രോഗ്രാമുകൾ തുടങ്ങിയവ ഈ മീറ്റിംഗിൻ്റെ പ്രത്യേകതകളാണെന്ന് ഭാരവാഹികളായ  ബിനി സഖറിയ, ജാൻസി തോമസ് എന്നിവർ ഗുഡ്ന്യൂസിനോട് പറഞ്ഞു.

രജിസ്ട്രേഷൻ ഫീസ് 1000/- രൂപ. വിവരങ്ങൾക്ക് : 9847489148

 

Advt.