വിക്ലിഫ് ഇന്ത്യ മിഷനറി കോൺഫറൻസ്
അങ്കമാലി: ഇന്ത്യയിലെ ന്യൂനപക്ഷ- ഗോത്രവർഗ്ഗ ഭാഷകളിൽ കഴിഞ്ഞ നാല് പതിറ്റാണ്ടിൽ അധികമായി ബൈബിൾ പരിഭാഷയിലും സാമൂഹിക പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന വിക്ലിഫ് ഇന്ത്യയുടെ മിഷനറി കോൺഫറൻസ് അങ്കമാലി കൺവൻഷൻ സെന്ററിൽ നടന്നു. വിക്ലിഫ് ഇന്ത്യ ചെയർമാൻ റവ.പി.ജെ. ഡേവിഡ് ആമുഖ പ്രസംഗം നടത്തി. സ്ഥാപക ചെയർമാൻ റവ. ജേക്കബ് ജോർജ്ജ് ഉത്ഘാടനം നിർവഹിച്ചു. 'Equippers of good work'' (സദ്പ്രവൃത്തികൾക്കായി സജ്ജരാക്കുന്നവർ) എന്ന കോൺഫറൻസ് തീം സി.ഇ.ഒ. സുവി. ജോൺ മത്തായി കാതേട്ട് (സാം കൊണ്ടാഴി) അവതരിപ്പിച്ചു.
റവ. വാലന്റൈൻ ഡേവിഡാർ, ഡോ. രാജേഷ് പകനാറ്റി, ഡോ. മറിയാമ്മ സ്റ്റീഫൻ, ഡോ. രാജാസിംഗ് (IEM ജന.സെക്രട്ടറി), ഡോ.വിനോദ് സാമുവേൽ, പാസ്റ്റർ സി .വി ജോസ്, ഡോ.എബി തോമസ് ഉമ്മൻ, പാസ്റ്റർ രാജേഷ് മാത്യു, പാസ്റ്റർ ബാബു ചെറിയാൻ തുടങ്ങിയവർ വിവിധ സെഷനുകളിൽ ദൈവവചന സന്ദേശം നൽകി. ഡോ.എബി പി. മാത്യു (ബീഹാർ) ആശംസ അറിയിച്ചു.
വിവിധ ഫീൽഡുകളിൽ നിന്നുള്ള ബൈബിൾ പരിഭാഷകരായ മിഷനറിമാർ തങ്ങളുടെ ഹൃദയ സ്പർശിയായ അനുഭവങ്ങളും മിഷൻ ഫീൽഡിലെ വെല്ലുവിളികളും കോൺഫറൻസിൽ പങ്കുവെച്ചു. ബൈബിൾ പരിഭാഷയിൽ സഭകളുടെ പങ്കാളിത്ത സാദ്ധ്യതകളും പ്രാർത്ഥനയുടെ അനിവാര്യതയും വിക്ലിഫ് ഇന്ത്യ കേരളാ പ്രൊമോഷണൽ സെക്രട്ടറി ടോണി ഡി. ചെവ്വൂക്കാരൻ വിശദീകരിച്ചു. കോൺഫറൻസ് സംഘാടക സമിതിയംഗങ്ങളായ എബി ചാക്കോ ജോർജ്ജ്, സിജോ ചെറിയാൻ, അനിത ബെനിസ്റ്റൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിക്ലിഫ് ഇന്ത്യ തിരുവല്ല സെൻട്രൽ ഓഫീസ് ടീം കോൺഫറൻസ് ക്രമീകരണങ്ങൾ ചെയ്തു.