സിഇഎം & ഇവാഞ്ചലിസം ബോർഡ് സംയുക്ത ലഹരി വിമോചന സന്ദേശ യാത്ര ഏപ്രിൽ 17 മുതൽ 

സിഇഎം & ഇവാഞ്ചലിസം ബോർഡ് സംയുക്ത ലഹരി വിമോചന സന്ദേശ യാത്ര ഏപ്രിൽ 17 മുതൽ 

തിരുവല്ല: വർധിച്ചു വരുന്ന സാമൂഹിക തിന്മകൾക്കെതിരെ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റും (സി ഇ എം) ഇവാഞ്ചലിസം ബോർഡും സംയുക്തമായ സംഘടിപ്പിക്കുന്ന ലഹരി വിമോചന സന്ദേശ യാത്ര ഏപ്രിൽ 17-മെയ്‌ 16 വരെ നടക്കും.

17ന് ഉച്ചകഴിഞ്ഞു 3ന് തിരുവല്ല കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് മുൻവശത്തു നിന്നും പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്യുന്ന യാത്ര 21ന് കോട്ടയത്ത്‌ നിന്ന് ആരംഭിച്ചു കേരളത്തിലെ എല്ലാ ജില്ലകളിൽ കൂടിയും സഞ്ചരിച്ചു മെയ്‌ 16ന് വൈകിട്ട് 4.30ന് നെയ്യാറ്റിൻകരയിൽ സമാപിക്കും. പാസ്റ്റർ ബ്രിജി വർഗീസ്, പാസ്റ്റർ സാം ജി കോശി തുടങ്ങിയവർ പൊതു ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.