റാന്നി ഇട്ടിയപ്പാറ പുളിമൂട്ടിൽ കുഞ്ഞമ്മ ഐസക്ക് (77) നിര്യാതയായി

റാന്നി: ഇട്ടിയപ്പാറ പുളിമൂട്ടിൽ പരേതനായ ഐസക്ക് ഏബ്രഹാമിന്റെ (നാഷണൽ കുഞ്ഞ്) സഹധർമിണി കുഞ്ഞമ്മ ഐസക്ക് (77) നിര്യാതയായി. പരേത കുറിച്ചി കളയ്ക്കാട്ടായ കൊച്ചിടശ്ശേരി കുടുംബാംഗമായിരുന്നു. സംസ്കാരം ഏപ്രിൽ 10 (വ്യാഴം) രാവിലെ 9 മുതൽ ഐ.പി.സി റാന്നി ബഥേൽ ടൗൺ ചർച്ചിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1ന് ഐപിസി ബഥേൽ ടൗൺ സഭയുടെ ശാലേം സെമിത്തേരിയിൽ.
മക്കൾ: കുഞ്ഞുമോൻ (ബെഹറിൻ), കൊച്ചുമോൻ (നാഷണൽ ടെയിലേഴ്സ്), മനു (കാനഡാ), മഞ്ജു (സൗദി അറേബ്യ).
മരുമക്കൾ: മൻസി കിഴക്കേപറമ്പിൽ ചിങ്ങവനം, ജിനി കാരിക്കോട്ട് ചിങ്ങവനം, ജെഗി മാലിയിൽ തേവേരി (കാനഡ), വിനു തേലപ്പുറത്ത് കോട്ടയം (സൗദി).
Advertisement