സംസ്ഥാന വ്യാപകമായി ലഹരിവിരുദ്ധ പ്രചാരണവുമായി ചർച്ച് ഓഫ് ഗോഡ്; കോട്ടയത്ത് തുടക്കമായി

സംസ്ഥാന വ്യാപകമായി ലഹരിവിരുദ്ധ പ്രചാരണവുമായി ചർച്ച് ഓഫ് ഗോഡ്; കോട്ടയത്ത് തുടക്കമായി
ബിഷപ്പ് റവ.ജോമോൻ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ സണ്ടേസ്കൂൾ വിഭാഗം മാർച്ച് 27 മുതൽ സംസ്ഥാന വ്യാപകമായി ലഹരിവിരുദ്ധ പ്രചാരണം ആരംഭിക്കുന്നതിൻ്റെ ഭാഗമായി കോട്ടയത്ത് സംസ്ഥാനതല ഉദ്ഘാടനം നടന്നു. തിരുനക്കരയിൽ ദൈവസഭ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ.ജോമോൻ ജോസഫ് ഉദ്ഘാടനം ചെയ്തു. സന്ദേശയാത്ര ചാണ്ടി ഉമ്മൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് വൈകിട്ട് നാഗമ്പടത്ത് സമാപിച്ചു.

സംസ്ഥാന വ്യാപകമായി ലഹരിവിരുദ്ധ പ്രചാരണവുമായി ചർച്ച് ഓഫ് ഗോഡ്

വാർത്ത: വിൻസി തോമസ്

കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ സണ്ടേസ്കൂൾ വിഭാഗം മാർച്ച് 27 മുതൽ സംസ്ഥാന വ്യാപകമായി ലഹരിവിരുദ്ധ പ്രചാരണം ആരംഭിക്കും.

ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് യുവാക്കളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന പരിപാടിയിൽ  Battle Against Drugs എന്ന തീം മുൻനിർത്തി വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

രാവിലെ 8.30 ന് കോട്ടയം തിരുനക്കര ഗാന്ധി സ്‌ക്വറിൽ നിന്നും ആരംഭിക്കുന്ന വാഹനറാലി ദൈവസഭാ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ.ജോമോൻ ജോസഫ് ഉത്ഘാടനം നിർവഹിക്കും.  ചാണ്ടി ഉമ്മൻ എം.എൽ എ ഫ്ലാഗ് ഓഫ്‌ ചെയ്യും. അസി. എക്സൈസ് കമ്മിഷണർ എസ്. ആനന്ദ് രാജ് , ഡോ. സുഷമ പി.കെ, പ്രൊഫ. ജോർജ് ചാക്കോ എന്നിവർ സന്ദേശം നല്കും.

എല്ലാ സൺഡേ സ്കൂൾ യൂണിറ്റുകളിലും ബോധവൽക്കരണ ക്ലാസുകൾ,  പ്രതിജ്ഞ എന്നിവ നടക്കും. സൺ‌ഡേ സ്കൂൾ ഡയറക്ടർ പാസ്റ്റർ കെ.കെ. ജോൺസൺ സെക്രട്ടറി നെൽസൻ പീറ്റർ എന്നിവർ നേതൃത്വം നൽകും.