കാഞ്ഞിരത്തിൻമൂട്ടിൽ സുവി. കെ.ഒ.തോംസൺ നിര്യാതനായി

മുംബൈ:- അംബർനാഥ് ഒൺലി ട്രൂ ഗോഡ് സഭാ ശുശ്രൂഷകൻ കോട്ടയം കാഞ്ഞിരത്തിൻ മൂട്ടിൽ കുടുംബാംഗം കെ. ഒ തോംസൺ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഏപ്രിൽ 9 രാവിലെ 9.30-ന് അംബർനാഥ് വെസ്റ്റ് ക്രിസ്ത്യൻ സെമിത്തേരിയിൽ.
മൂന്നര പതിറ്റാണ്ടോളമായി മുംബൈയിലും പരിസര പ്രദേശങ്ങളിലും സുവിശേഷ പ്രവർത്തനം നടത്തി വരികയായിരുന്നു.
ഭാര്യ: പരേതയായ ഏലിക്കുട്ടി
മക്കൾ: ജോഷ്വാ, ഡേവിഡ്, പീറ്റർ.