ഡോ.ജേക്കബ് ചാക്കോ (74) കർത്തൃസന്നിധിയിൽ

ഡോ.ജേക്കബ് ചാക്കോ (74) കർത്തൃസന്നിധിയിൽ

കോട്ടയം: ഡൂൺ ബൈബിൾ കോളേജിൻ്റെ മുൻ പ്രിൻസിപ്പാളും പ്രശസ്ത ബൈബിൾ പണ്ഡിതനും തിയോളജിയനുമായ ഡോ. ജേക്കബ് ചാക്കോ(74) നിര്യാതനായി. സംസ്കാരം ഏപ്രിൽ 3 ന് ഡറാഡൂണിൽ രാവിലെ 10 ന് ആരംഭിക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ച കഴിഞ്ഞ് 1 ന്.

വിദ്യാഭ്യാസം, ക്രിസ്ത്യൻ മിഷൻ , വിവിധ നിലകളിലുള്ളവരുടെ ശാക്തീകരണം എന്നിവയ്ക്കായി നിലകൊണ്ടു.  

സുവിശേഷത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും തലമുറകളായി നേതാക്കളെ സജ്ജരാക്കാനുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും സഭയിലും സമൂഹത്തിലും മായാത്ത മുദ്ര പതിപ്പിച്ചു.

 ഡെറാഡൂണിലെ പ്രശസ്തമായ  സെമിനാരിയായ ഡൂണിൻ്റെ വളർച്ചയ്ക്കായി ഏറെ പ്രയത്നിക്കുകയും മികച്ച രീതിയിൽ അതിൻ്റെ പ്രവർത്തനങ്ങളെ നയിക്കുകയും ചെയ്തു.

ഭാര്യ: സൂസി ജേക്കബ്. മക്കൾ: ഫിന്നി, അഭിഷേക് .

Advertisement