ഐപിസി മലബാർ സൗത്ത് സോണിന് പുതിയ ഭാരവാഹികൾ

പാലക്കാട് : ഐപിസി മലബാർ സൗത്ത് സോണിൻ്റെ പുതിയ ഭാരവാഹികളായി പാസ്റ്റർ ടി.പി. പൗലോസ് (പ്രസിഡന്റ്), പാസ്റ്റർ ചാക്കോ ദേവസ്യ, പാസ്റ്റർ ജോസ് വർഗീസ് (വൈസ് പ്രസിഡണ്ട്മാർ), പാസ്റ്റർ ഫിജി ഫിലിപ്പ് (സെക്രട്ടറി), പാസ്റ്റർ ജെയിംസ് വർഗീസ്, പി.വി മാത്യു (ജോയിൻ സെക്രട്ടറിമാർ), ട്രഷറർ വിൻസന്റ്, എന്നിവരെയും 13 കമ്മറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. ജില്ലയിലെ എല്ലാ സെന്റർ ശുശ്രൂഷകന്മാരും രക്ഷാധികാരികൾ ആയിരിക്കും.