ഐപിസി ഉപ്പുതറ സെന്റർ ഉപവാസപ്രാർത്ഥന ജൂലൈ 24 മുതൽ

ഐപിസി ഉപ്പുതറ സെന്റർ ഉപവാസപ്രാർത്ഥന ജൂലൈ 24 മുതൽ

വാർത്ത: പാസ്റ്റർ ജെയിംസ് അലക്സാണ്ടർ(പബ്ലിസിറ്റി കൺവീനർ)

ഉപ്പുതറ: ഐപിസി ഉപ്പുതറ സെന്ററിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ ഉപവാസപ്രാർത്ഥന ജൂലൈ 24 മുതൽ 26 വരെ എല്ലാ ദിവസവും രാവിലെ 10 മുതൽ 1  വരെയും വൈകിട്ട് 6 മുതൽ 8.30 വരെയും  ഐപിസി ബെഥെൽ ഹാളിൽ നടക്കും.

പാസ്റ്റർ കെ.വി വർക്കി(ഐപിസി ഉപ്പുതറ സെന്റർ മിനിസ്റ്റർ), പാസ്റ്റർ മനോജ്‌ കുഴിക്കാല, പാസ്റ്റർ സാമു റ്റി.റ്റി (പത്തനാപുരം) എന്നിവർ പ്രസംഗിക്കും. സെന്റർ സെക്രട്ടറി പാസ്റ്റർ സുനിൽ വി.ജോൺ നേതൃത്വം നല്കും.