മുതിർന്ന മാധ്യമപ്രവർത്തകൻ ടി.ജെ.എസ്.ജോർജ് (97) അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകൻ ടി.ജെ.എസ്.ജോർജ് (97) അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകനും ഗ്രന്ഥകർത്താവുമായ ടി.ജെ.എസ്.ജോർജ് (97) അന്തരിച്ചു. തയ്യിൽ ജേക്കബ് സോണി ജോർജ് എന്നാണ് പൂർണനാമം. പത്തനംതിട്ട തുമ്പമൺ സ്വദേശിയാണ്.

ബെംഗളൂരുവിലായിരുന്നു അന്ത്യം. സ്വതന്ത്ര ഇന്ത്യയിൽ തടവിലാക്കപ്പെട്ട ആദ്യ പത്രാധിപരാണ് ടി.ജെ.എസ്.ജോർജ്. പത്മഭൂഷൺ, സ്വദേശാഭിമാനി - കേസരി പുരസ്ക‌ാരങ്ങൾ നേടി.

1965ൽ, ബീഹാർ മുഖ്യമന്ത്രിയായിരുന്ന കെ ബി സഹായിയെ എതിർത്തതിന്റെ പ്രതികാരനടപടിയായി തടവിലടയ്ക്കപ്പെട്ടു. പ്രതിരോധമന്ത്രിയായിരുന്ന വികെ കൃഷ്ണമേനോനാണ് അന്ന് ടി ജെ എസിന് വേണ്ടി കോടതിയിൽ ഹാജരായത്.

1950ൽ ഫ്രീപ്രസ് ജേർണലിലൂടെ പത്രപ്രവർത്തനരംഗത്തെത്തി. ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലേറെ മാധ്യമപ്രവർത്തനം നടത്തിയ ടി.ജെ.എസ്.ജോർജ്, ഫ്രീ പ്രസ് ജേണൽ, ഇന്റർനാഷനൽ പ്രസ് ഇൻസ്‌റ്റിറ്റ്യൂട്ട്, ദ് സെർഫ്ലൈറ്റ്, ഫാർ ഈ‌സ്റ്റേൺ ഇക്കണോമിക് റിവ്യൂ എന്നിവയിൽ പ്രവർത്തിച്ചു.

Advt.

Advt.