പാസ്റ്റർ ഡോ.കെ.ജെ. മാത്യു സൗത്ത് ഇന്ത്യ എ.ജി ജനറൽ സെക്രട്ടറി
സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡിന്റെ (SIAG) ജനറൽ സെക്രട്ടറിയായി പാസ്റ്റർ ഡോ. കെ.ജെ. മാത്യു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ചെന്നൈയിൽ നടന്ന 2026-2028 ലേക്കുള്ള സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡിന്റെ (SIAG) തെരഞ്ഞെടുപ്പിലാണ് അദ്ദേഹം തെരഞ്ഞടുക്കപ്പെട്ടത്.
കേരളത്തിലെ പ്രശസ്തമായ പെന്തക്കോസ്ത് ബൈബിൾ കോളേജായ പുനലൂർ ബെഥേൽ ബൈബിൾ കോളേജിന്റെ (Bethel Bible College) മുൻ പ്രിൻസിപ്പൽ കൂടിയാണ് അദ്ദേഹം. അസംബ്ലീസ് ഓഫ് ഗോഡ് സഭയിലെ സീനിയർ പാസ്റ്റർമാരിൽ ഒരാളാണദ്ദേഹം.




