ലഹരി വിരുദ്ധ  സെമിനാര്‍

ലഹരി വിരുദ്ധ  സെമിനാര്‍

പെരുമ്പാവൂര്‍:  ഇന്ത്യാ  പെന്തക്കോസ്ത് ദൈവസഭ  വാഴക്കുളം കര്‍മേല്‍ സഭയുടെ ആഭിമുഖ്യത്തില്‍ മെയ് 3 ശനിയാഴ്ച, ENLIGHT 2025 എന്ന പേരില്‍ ഏകദിന ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. പാസ്റ്റര്‍ സോജന്‍ തോമസ് അദ്ധ്യക്ഷത വഹിച്ച സെമിനാറില്‍ എക്‌സല്‍ മിനിസ്ട്രീസ് അസോസിയേറ്റ് ഡയറക്ടര്‍ ജോബി കെ.സി. ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. 10 മുതല്‍ 25 വയസു വരെയുള്ള 65 കുട്ടികള്‍ ഉള്‍പ്പെടെ 100 ഓളം ആളുകള്‍ പങ്കെടുത്തു. അജ്ഞലി ഭാവന IPS, ഡോ. ജോബിന്‍ തോമസ്, കോഡിനേറ്റര്‍ ആല്‍ബി കെ.സി. എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

Advertisement