ലിതാ തോമസിന് ഡോക്ടറേറ്റ്
വാർത്ത: ജേക്കബ് ജോൺ കൊട്ടാരക്കര
ബംഗളൂരു: കൃപാനിധി കോളേജ് ഓഫ് ഫാർമസിയിൽ അസോസിയേറ്റ് പ്രൊഫസറും ബഥേൽ എ. ജി. പത്തനംതിട്ട ടൗൺ സഭാംഗവുമായ ലിതാ തോമസ് രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ (ബംഗളൂരു) നിന്നും പി. എച്ച് ഡി. കരസ്ഥമാക്കി.
“Development and Optimization of Dental Formulation of Aspirin to Stimulate Restoration of Dentin" എന്ന വിഷയത്തിലാണ് പഠനം നടത്തിയത്.
പത്തനംതിട്ട എ. ജി. സഭാശുശ്രുഷകൻ പാസ്റ്റർ പി. വി. ഫിലിപ്പിന്റെയും അന്നമ്മ ഫിലിപ്പിന്റെയും മകൻ വെസ്ലി ഫിലിപ്പിന്റെ ഭാര്യയാണ് ലിത. മക്കൾ അന്ന, നേഥൻ.

